ക്ലാസിക്​ 350​യുടെ യഥാർഥ ലോകത്തെ ഇന്ധനക്ഷമത അറിയാം; പരീക്ഷണങ്ങൾ പറയുന്നത്​ ഇതാണ്​

റോയൽ എൻഫീൽഡ്​ അടുത്തിടെയാണ്​ ക്ലാസിക്​ 350 പുതുക്കി അവതരിപ്പിച്ചത്​. വലിയ രീതിയിൽ ആരാധകരുള്ള വാഹനങ്ങളിൽ ഒന്നാണ്​ ക്ലാസിക്​. 349 സി.സി സിംഗിൾ സിലിണ്ടർ ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിനാണ്​ വാഹനത്തിന്​ കരുത്തുപകരുന്നത്​. 20.2hp കരുത്തും 27Nm ടോർക്കും വാഹനം ഉത്പാദിപ്പിക്കും. അഞ്ച്​ സ്പീഡ് ഗിയർബോക്‌സാണ്​ വാഹനത്തിന്​.

ക്ലാസികി​െൻറ എഞ്ചിൻ

രൂപഭാവങ്ങളിൽ പുതിയ ക്ലാസിക് 350 മുൻഗാമിയോട് സമാനമായാണ്​ കാണപ്പെടുന്നത്​. എന്നാൽ വാഹനത്തിൽ മാറ്റമില്ലാത്തതായി ഒന്നുംതന്നെയില്ലെന്നാണ്​ എൻഫീൽഡ്​ അവകാശപ്പെടുന്നത്​. അതിൽ ഏറ്റവും പ്രധാനം 349 സിസി ജെ-പ്ലാറ്റ്ഫോം എഞ്ചിനാണ്. പഴയ യുസിഇ മോട്ടോറിനേക്കാൾ ആധുനികമാണ് എഞ്ചിൻ. അതിനാൽതന്നെ ക്ലാസികിെൻറ വില വർധിച്ചിട്ടുണ്ട്​. എന്നാൽ എഞ്ചിൻ മാറിയതോടെ വാഹനത്തി​െൻറ മൈലേജ്​ വർധിച്ചിട്ടുണ്ടെന്നാണ്​ എൻഫീൽഡ്​ പറയുന്നത്​. മുമ്പത്തേതിനേക്കാൾ കൂടുതൽ കരുത്ത്​ എഞ്ചിൻ ഉത്​പ്പാദിപ്പിക്കും​. പക്ഷേ ടോർക്​ കുറവാണ്. വാഹനത്തി​െൻറ ഭാരവും ഏകദേശം പഴയ ക്ലാസികിനോട്​ സമാനമാണ്​.

ക്ലാസികി​െൻറ മൈലേജ്​

വാഹനത്തി​െൻറ യഥാർഥലോകത്തെ ഇന്ധനക്ഷമത അടുത്തിടെ​ പ്രമുഖ ഒാ​േട്ടാമൊബൈൽ മാഗസിനായ ഒാ​േട്ടാക്കാർ പരിശോധിച്ചു. നഗര യാത്രകളിൽ ക്ലാസിക് 32.7kpl ആണ്​ ഇന്ധനക്ഷമത നൽകിയത്​. ഹൈവേയിൽ അത് 36.7kpl ആണ്​. പഴയ ക്ലാസിക് 350 ബി.എസ്​ 6 യഥാക്രമം 34.33kpl, 38.33kpl ആയിരുന്നു മൈലേജ്​. 

Tags:    
News Summary - Royal Enfield Classic 350: real world fuel efficiency tested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.