റോയൽ എൻഫീൽഡ് പ്രേമികൾക്ക് തിരിച്ചടി; 650 സി.സി ബൈക്കുകളുടെ വില വർധിപ്പിച്ചു

രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ 650 സി.സി മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിച്ചു. 2026 ജനുവരി മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരം അനുസരിച്ച് 650 സി.സി നിരയിലെ എല്ലാ മോഡലുകൾക്കും വില കൂടും. നിർമാണ ചെലവിലുണ്ടായ വർധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.

ഓരോ മോഡലിന്റെയും വേരിയന്റുകൾക്കും നിറങ്ങൾക്കും അനുസരിച്ച് വർധനവിൽ മാറ്റമുണ്ടാകും. രാജ്യത്തെ മറ്റ് പ്രമുഖ വാഹന നിർമ്മാതാക്കളും ജനുവരി മുതൽ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റോയൽ എൻഫീൽഡിന്റെ ഈ നീക്കം. ഈ നേരിയ വില വർധനവ് ഉപഭോക്താക്കളുടെ തീരുമാനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് കമ്പനിയുടെ പ്രതീക്ഷ. എന്നിരുന്നാലും പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിൽ തങ്ങളുടെ ആധിപത്യം തുടരാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് റോയൽ എൻഫീൽഡ്.

മോഡലും, കൂടുന്ന വിലയും

ഇന്റർസെപ്റ്റർ 650: റോയൽ എൻഫീൽഡ് മോഡലിലെ ഏറ്റവും കരുത്തുറ്റ ഇരുചക്ര വാഹനമാണ് ഇന്റർസെപ്റ്റർ 650. ഈ മോട്ടോർസൈക്കിളിന് 3,321 രൂപയാണ് കമ്പനി വർധിപ്പിച്ചത്. ഇത് മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.

സൂപ്പർ മീറ്റിയോർ 650: റോയൽ എൻഫീൽഡിന്റെ സൂപ്പർ മീറ്റിയോർ 650 മോഡലിനാണ് ഇരുചക്ര വാഹനനിരയിലെ ഏറ്റവും കൂടിയ വർധനവ് ഉണ്ടായത്. 4,353 രൂപയാണ് കമ്പനി ഈ മോഡലിൽ വർധിപ്പിച്ചത്. പണപ്പെരുപ്പം, നിർമാണ ചെലവ്, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം തുടങ്ങിയ കാരണങ്ങളാണ് വിലക്കയറ്റിന്റെ കാരണമായി കമ്പനി ചൂണ്ടി കാണിക്കുന്നത്.

ക്ലാസിക് 650, ബെയർ 650, കോണ്ടിനെന്റൽ ജി.ടി 650, ഷോട്ട്ഗൺ 650 തുടങ്ങിയ മോഡലുകൾക്കും വില വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ റോയൽ എൻഫീൽഡ് 650 സി.സി സെഗ്‌മെന്റിലെ ആറ് മോഡലുകൾക്ക് വില വർധിച്ചു.

Tags:    
News Summary - Royal Enfield enthusiasts suffer setback; Prices of 650 cc bikes increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.