പ്രതീകാത്മക ചിത്രം

ADAS ഉണ്ട്, സൂക്ഷിക്കുക!

ആധുനിക ഡിസൈനും കൂടുതൽ ഫീച്ചറുകളും ഉൾപ്പെടുന്ന വാഹനങ്ങളിലെ സുരക്ഷ ഫീച്ചറാണ് ADAS (Advanced Driver Assistance System) സ്യൂട്ട്. മുമ്പ് ആഡംബര കാറുകളിൽ മാത്രം കണ്ടിരുന്ന ഈ സാങ്കേതികവിദ്യ ഇപ്പോൾ സാധാരണക്കാർക്ക് ലഭ്യമാകുന്ന ഇടത്തരം കാറുകളിലും ഇടംപിടിക്കുന്നു. സെൻസറുകൾ, കാമറകൾ, റഡാർ എന്നിവയുടെ സഹായത്തോടെ വാഹനത്തിന്റെ ചുറ്റുപാടുകൾ നിരീക്ഷിക്കുകയും അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുകയോ സ്വയം നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്ന രീതിയാണിത്.

ADASന്റെ സവിശേഷതകൾ

അപകടങ്ങൾ കുറച്ച് സുരക്ഷിതമായ യാത്ര വാഗ്ദാനം ചെയ്യുക എന്നതാണ് ADASന്റെ പ്രധാന ലക്ഷ്യം. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളാണ് ADASന്റെ പ്രധാന സവിശേഷത. മറ്റ് ക്രൂയിസ് മോഡുകളെ അപേക്ഷിച്ച് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളിന് മുമ്പിലുള്ള വാഹനവുമായുള്ള അകലം പാലിച്ച് വേഗത സ്വയം ക്രമീകരിക്കാൻ സാധിക്കുന്നു. അതിനാൽ തന്നെ ഡ്രൈവിങ് അനായാസമാക്കുന്നു.

മറ്റൊരു സവിശേഷത ​ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സംവിധാനമാണ്. അപകടസാധ്യത വാഹനം കണ്ടെത്തിയാൽ ഡ്രൈവർ പ്രതികരിക്കുന്നതിന് മുമ്പ് തന്നെ വാഹനം സ്വയം ബ്രേക്ക് ചെയ്യുന്നു. ഇത് മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് മികച്ചൊരു ഫീച്ചറാണ്. ​കൂടാതെ വാഹനം റോഡിലെ ട്രാക്ക് മാറി പോകാതിരിക്കാൻ ലൈൻ കീപ്പ് അസിസ്റ്റ് എന്ന സംവിധാനവുമുണ്ട്. ഡ്രൈവിങ്ങിനിടെ ട്രാക്ക് മാറിയാൽ സ്റ്റിയറിങ്ങിലൂടെ അത് തിരുത്തി ശരിയായ പാതയിലേക്ക് വാഹനത്തിന്റെ നിയന്ത്രണം കൊണ്ടുവരുന്നു. ഡ്രൈവർക്ക് കാണാൻ സാധിക്കാത്ത വശങ്ങളെ കാമറ ഉപയോഗിച്ചും സെൻസറുകൾ കൊണ്ട് മനസ്സിലാക്കുകയും ചെയ്യുന്ന ​ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ സിസ്റ്റവും ADASൻറെ പ്രധാന ആകർഷണമാണ്.

രാത്രി കാലങ്ങളിലും ദീർഘാദൂര യാത്രയിലും ഏറെ ഉപകാരപ്രദമായ ഈ സുരക്ഷ ഫീച്ചറിന് ചില പോരായ്മകളും ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് കാലാവസ്ഥയിലെ വെല്ലുവിളിയാണ്. തീർത്തും കാമറ, സെൻസർ, റഡാറുകൾ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നത് കൊണ്ടുതന്നെ കനത്ത മഴ, മഞ്ഞ് തുടങ്ങിയ സാഹചര്യങ്ങളിൽ ഇതിന് കൃത്യമായി പ്രവർത്തിക്കാൻ സാധിക്കില്ല. മറ്റൊരു പ്രധാന വെല്ലുവിളി റോഡുകളിലെ സിഗ്നലുകളാണ്. റോഡുകളിലെ അവ്യക്തമായ വരകളും അശാസ്ത്രീയമായ ട്രാഫിക് രീതികളും സെൻസറുകളെ തെറ്റായി പ്രവർത്തിപ്പിക്കാൻ സാധ്യതയുണ്ട്.

ഇതൊക്കെ പ്രധാന വെല്ലുവിളികളാണെങ്കിലും വാഹനങ്ങൾക്ക് പിന്നിലായി ADAS ഉണ്ട്, സൂക്ഷിക്കുക എന്ന് എഴുതി വെക്കേണ്ട അവസ്ഥയാണ്. കാരണം ADAS സ്യൂട്ട് അക്ടീവ് ആയി കഴിഞ്ഞാൽ വാഹനത്തിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്നതിനാൽ പിന്നിൽ വരുന്ന സാധാരണ വാഹനത്തിന് ഇത് തിരിച്ചറിയാൻ സാധിക്കില്ല. ADAS ഉള്ള വാഹനം എപ്പോൾ ബ്രേക്ക് ഇടുമെന്നത് പറയാൻ പറ്റാത്ത സാഹചര്യത്തിൽ പിറകിൽ വരുന്ന വാഹനങ്ങൾ മുന്നിലുള്ള വാഹനത്തെ ഇടിക്കാൻ സാധ്യത കൂടുതലാണ്.

Tags:    
News Summary - There is ADAS, be careful!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.