നിങ്ങളുടെ ഇ.വി ചാർജ്​ തീർന്ന്​ വഴിയിലായോ? പേടിക്കേണ്ട, മൊബൈൽ ചാർജിങ്​ സ്​റ്റേഷൻ പുറപ്പെട്ടിട്ടുണ്ട്

​വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവരുടെ പേടിസ്വപ്​നമാണ്​ ചാർജ്​ തീർന്ന്​ വഴിയിലാവുക. എപ്പോഴെങ്കിലും അങ്ങിനെ വഴിലായവർ ആഗ്രഹിക്കുന്നതാണ്​ ഒരു മൊബൈൽ ചാർജിങ്​ സ്​റ്റേഷൻ ഉണ്ടായിരുന്നെങ്കിൽ എന്ന്​. എന്നാലാ ആഗ്രഹം സഫലമാകാൻ പോവുകയാണ്​. ഇന്ത്യയിൽ മൊബൈൽ ചാർജിങ്​ സ്​റ്റേഷനുകൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ്​ ഇ.സി 4 ഇ.വി. രാജ്യത്ത് ചാർജിങ്​ ഇൻഫ്രാസ്ട്രക്​ചർ പ്രശ്നം പരിഹരിക്കാൻ മൊബൈൽ ചാർജറുകൾ സഹായിക്കുമെന്നാണ്​ ഇ.സി 4 ഇ.വി പറയുന്നത്​.


മൂന്ന് മാസത്തിനുള്ളിൽ ഇ.സി ഉൗർജ (EzUrja) എന്ന പേരിൽ ഓൺ -ഡിമാൻഡ് മൊബൈൽ ഇലക്ട്രിക് വാഹന ചാർജിങ്​ സ്റ്റേഷനുകൾ ആരംഭിക്കാനൊരുങ്ങുകയാണ്​ കമ്പനി.മികച്ച ഇ.വി കണക്റ്റിവിറ്റി സൃഷ്ടിക്കുന്നതിന്​ ഇ.സി ഉൗർജ മൊബൈൽ ചാർജിങ്​ സ്റ്റേഷനുകൾ വിവിധ നഗരങ്ങളിലും ഹൈവേകളിലും വിന്യസിക്കും. 'ഇവി ഉടമകളുടെ പരിഭ്രാന്തി ലഘൂകരിക്കുകയും രാജ്യത്തെ ഇവി ചാർജിങ്​ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയുമാണ്​ ഞങ്ങളുടെ ലക്ഷ്യം'-കമ്പനി സിഇഒ സതീന്ദർ സിങ്​ പിടിഐയോട് പറഞ്ഞു.


വിവിധതരം വാഹനങ്ങൾക്കായി വിവിധ വലുപ്പത്തിൽ ചാർജിങ്​ സ്റ്റേഷനുകൾ നിർമിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​.ഫാസ്റ്റ് ചാർജറുകളിലൂടെ മുഴുവൻ വാഹന ശ്രേണിക്കും തടസ്സമില്ലാത്ത ഉൗർജ്ജ വിതരണം നൽകാനാണ്​ ലക്ഷ്യമിടുന്നതെന്നും കമ്പനി അധികൃതർ പറയുന്നു. കൂടുതൽ ശക്​തമായ ലിഥിയം-അയൺ മാംഗനീസ് ഫോസ്ഫേറ്റ് ബാറ്ററികളായിരിക്കും ഇ.സി 4 ഇ.വി ഉപയോഗിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.