ജക്കാർത്ത: മാരുതി സുസുക്കിയുടെ ജനപ്രിയ സബ്കോംപാക്ട് ക്രോസ്സോവർ എസ്.യു.വിയായ ഫ്രോങ്സ് ഇനി കൂടുതൽ സുരക്ഷിതം. ലെവൽ 2 എ.ഡി.എ.എസ് (അഡ്വാൻസ്ഡ് ഡ്രൈവർ അസ്സിസ്റ്റൻസ് സിസ്റ്റം) ഉൾപ്പെടെ നിരവധി സുരക്ഷ ഫീച്ചറുകളോടെയാണ് ഫ്രോങ്‌സിനെ മാരുതി ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യയിലെ ചികരങ് പ്ലാന്റിലാണ് ഫ്രോങ്‌സിന്റെ നിർമ്മാണം. ആഫ്രിക്ക, ജപ്പാൻ, തെക്കേ അമേരിക്ക ഉൾപ്പെടെ 70 രാജ്യങ്ങളിലായി മാരുതി ഫ്രോങ്സ് എസ്.യു.വി വിൽപ്പന നടത്തുന്നുണ്ട്.
1.5 ലീറ്റർ K15B പെട്രോൾ, 1.5 ലീറ്റർ K15C മിഡ്-ഹൈബ്രിഡ് പെട്രോൾ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകൾ ഫ്രോങ്‌സിന് ഇന്തോനേഷ്യയിൽ ലഭിക്കും. കൂടാതെ ഇന്ത്യ സ്പെക് ഫ്രോങ്‌സിന് 1.2 ലീറ്റർ K സീരീസ്, 1.0 ലീറ്റർ K ടർബോ പെട്രോൾ എൻജിൻ ഓപ്ഷനും ലഭിക്കും. നാച്ചുറലി ആസ്‌പിറന്റ് എൻജിന് 5 സ്പീഡ് മാനുൽ, 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ടർബോ പെട്രോൾ എൻജിന് 5 സ്പീഡ് മാനുൽ, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കും.
ഇന്തോനേഷ്യയിൽ അവതരിപ്പിച്ച ഫ്രോങ്‌സിന് ഏറ്റവും പുതിയതായി ലെവൽ 2 എ.ഡി.എ.എസ് ലഭിക്കും. കൂടാതെ ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലൈൻ കീപ്പ് അസിസ്റ്റന്റ്, ഹിൽ ഹോൾഡ് കണ്ട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നിവയും പുതിയ ഫ്രോങ്‌സിന്റെ പ്രത്യേകതയാണ്. നിലവിൽ ഇന്ത്യയിൽ ലഭിക്കുന്ന വകഭേദത്തിന് എ.ഡി.എ.എസ് ഫീച്ചർ ലഭ്യമല്ല. എന്നാൽ പുതിയ അപ്ഡേറ്റ് ലഭിക്കുമ്പോൾ ഈ സുരക്ഷ ഫീച്ചറും ഉൾപെടുമെന്നാണ് വാഹനപ്രേമികൾ കരുതുന്നത്.
എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിങ് ഫ്രോങ്‌സിനുണ്ട്. 193.8 പോയിന്റിൽ 163.75 പോയിന്റ് നേടിയാണ് ഫ്രോങ്സ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യ സ്പെക് മാരുതി സുസുക്കി ഫ്രോങ്‌സിന് പ്രാരംഭവില 7.54 ലക്ഷം (എക്സ് ഷോറൂം) രൂപയാണ്. ഇതിന്റെ ഏറ്റവും ഉയർന്ന വേരിയന്റിന് 12.90 ലക്ഷം (എക്സ് ഷോറൂം) രൂപയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.