ഹീറോയെ മറികടന്ന് ഹോണ്ട; ഫെബ്രുവരിയിൽ മാത്രം വിറ്റത് 3,83,918 യൂനിറ്റ്

ന്യൂഡൽഹി: രാജ്യത്ത് എറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങൾ വിൽക്കുന്ന ഹീറോ മോട്ടോർകോർപ്പിനെ പിന്തള്ളി ഹോണ്ടയുടെ ഫ്രെബ്രുവരി വിൽപന. 3,83,918 യൂനിറ്റാണ് കഴിഞ്ഞ മാസം മാത്രം ഹോണ്ട വിൽപന നടത്തിയത്. ഹീറോയേക്കാൾ 26,622 യൂനിറ്റ് അധികമാണ് ഹോണ്ടയുടെ വിൽപന. 


ഫെബ്രുവരിയിൽ 3,57,296 യൂണിറ്റുകൾ മാത്രമാണ് ഹീറോയുടെ വിൽപന. ജനുവരിയിൽ 4,12,378 യൂനിറ്റുകൾ വിറ്റ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഹീറോക്ക് ഫെബ്രുവരിയിൽ 13.36 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. 2024 ഫെബ്രുവരിയിൽ 4,45,257 യൂനിറ്റുകളാണ് ഹീറോ വിൽപന നടത്തിയത്. 


ഫെബ്രുവരി വിൽപനയിൽ ഹോണ്ട മുന്നിലെത്തിയെങ്കിലും ജനുവരി വിൽപനയെ അപേക്ഷിച്ച് 4.73 ശതമാനം കുറവാണ്. ജനുവരിയിൽ 4,02,977 യൂണിറ്റുകളാണ് ഹോണ്ട വിൽപന നടത്തിയത്. 


2,76,072 യൂനിറ്റുകൾ വിൽപന നടത്തിയ ടി.വി.എസാണ് ഫെബ്രുവരിയിൽ മൂന്നാമത്. ജനുവരിയിലെ 2,93,860 യൂനിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 6.05 ശതമാനം ഇടിവാണുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ കണക്കുകളെടുത്താൽ 3.20 ശതമാനത്തിന്റെ (2,67,502 യൂണിറ്റുകൾ) വർധവുണ്ട്. 


1,46,138 യൂണിറ്റുകൾ വിൽപന നടത്തി ബജാജ് നാലാം സ്ഥാനത്താണ്. ജനുവരിയിലെ 1,71,299 യൂണിറ്റുകളുടെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 14.69 ശതമാനം കുറവാണ്.

ഫെബ്രുവരിയിൽ റോയൽ എൻഫീൽഡ് 80,799 യൂനിറ്റുകൾ വിൽപന നടത്തിയത്. സുസുക്കി ഫെബ്രുവരിയിൽ 73,455 യൂനിറ്റുകളും വിൽപന നടത്തി. 



 


Tags:    
News Summary - February 2025 sees Honda take the lead in bike, scooter sales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.