നന്നായി കാപ്പി കുടിക്കുന്നവർ അത് നിർത്തുമ്പോൾ പല ഗുണങ്ങളും ലഭിക്കുന്നതായി കേട്ടിട്ടില്ലേ. കറയില്ലാത്ത പല്ലുമുതൽ ടോയ്ലറ്റിൽ കൂടുതൽ തവണ പോകുന്നതിൽനിന്നുള്ള മോചനം വരെ ഇതിന്റെ നേട്ടങ്ങളായി പറയാറുണ്ട്. എന്നാൽ, ഇത്തരക്കാരിൽ വിചിത്രമായ മറ്റൊരു കാര്യം സംഭവിക്കുന്നതായി ചില റിപ്പോർട്ടുകൾ പറയുന്നു. കോഫി അഥവാ കഫീൻ കുറക്കുമ്പോൾ പാർശ്വഫലമായി റിയലിസ്റ്റിക് സ്വപ്നങ്ങൾ കാണുന്നത് വർധിക്കുന്നതായി ചില ഗവേഷണങ്ങൾ അവകാശപ്പെടുന്നുവെന്ന് ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു. സാധാരണ സ്വപ്നങ്ങളിൽനിന്ന് വ്യത്യസ്തമായി, കൂടുതൽ വ്യക്തതയും വൈകാരികവും യാഥാർഥ്യവുമായി അടുത്തുനിൽക്കുകയും ചെയ്യുന്നതരം സ്വപ്നങ്ങൾ (vivid dreams) ആണ് ഇത്തരക്കാർ കാണുന്നതത്രെ.
കാപ്പിയിലെ കഫീൻ, ശരീരം ഉൽപാദിപ്പിക്കുന്ന അഡെനൊസീൻ (adenosine) തടയുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. പകൽ സജീവമാവുകയും അതിലൂടെ നമ്മെ ഊർജസ്വലരാക്കി നിർത്തുകയും രാത്രിയിൽ ഉറക്കം വരുത്തുകയും ചെയ്യുന്ന മസ്തിഷ്ക കെമിക്കലാണ് അഡെനൊസീൻ. അഡെനൊസീന്റെ പ്രവർത്തനം കഫീൻ തടസ്സപ്പെടുത്തുമ്പോൾ ഫലത്തിലത് ഉറക്കം വൈകിപ്പിക്കുകയും നല്ല ഉറക്കം തടസ്സപ്പെടുത്തുകയുമാണ്. ഒപ്പം റാപിഡ് ഐ മൂവ്മെന്റ് സ്ലീപിനെ (ആർ.ഇ.എം) ഉദ്ദീപിപ്പിക്കുകയും ചെയ്യും. ശരീരം ശാന്തമായിരിക്കുകയും എന്നാൽ തലച്ചോർ സജീവമായിരിക്കുകയും ചെയ്യുന്നതരം ഉറക്കമാണ് ആർ.ഇ.എം. ഇത്തരം ഉറക്കത്തിലാണ് യാഥാർഥ്യസമാനവും വൈകാരികവുമായ സ്വപ്നങ്ങൾ കാണാറുള്ളതെന്നും പഠനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.