നനഞ്ഞ മുടിയും തലവേദനയും​; എന്താണ് ഹെയർ വാഷ് മൈഗ്രേൻ

മാനസിക സമർദം, ക്രമം തെറ്റിയുള്ള ഭക്ഷണം, ഉറക്കക്കുറവ് തുടങ്ങി തലവേദനക്ക് കാരണങ്ങൾ പലതാണ്. എന്നാൽ ചിലർക്ക് കുളി കഴിഞ്ഞ ഉടനെ തലവേദന അനുഭവപ്പെടാറുണ്ട്. പലപ്പോഴും ചെവിക്ക് പിന്നിലായി അനുഭവപ്പെടുന്ന ഈ വേദനയുടെ പ്രധാന കാരണം ഇടക്കിടെ മുടി കഴുകുന്നതാകാം. ഇത് വളരെ സാധാരണമാണ്. പക്ഷേ വേദന തുടരുകയാണെങ്കിൽ അതിന് മറ്റ് പല കാരണങ്ങളും ഉണ്ടായേക്കാം.

സ്ഥിരമായി തല കുളിക്കുന്നത് ചിലർക്ക് മൈ​ഗ്രേൻ അനുഭവപ്പെടുന്നതിന് കാരണമാകുമെന്നാണ് പറയുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. ‘ഹെയർ വാഷ് മൈ​ഗ്രേൻ’ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. നീളമുള്ള തലമുടി ആഴ്ചയിൽ മൂന്നു തവണ കഴുകിയാൽ പോലും ഹെയർ വാഷ് മൈ​ഗ്രേൻ വരുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പ്രതിരോധ മാർഗങ്ങൾ

തലമുടി ദീർഘനേരം നനച്ച് ഇടുന്നതും തലവേദന ഉണ്ടാകാൻ കാരണമാകും. നന്നായി വെള്ളം കുടിക്കുക, കാപ്പി ഒഴിവാക്കുക, ദിവസവും മുടി കഴുകാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ഇവയെ അകറ്റിനിർത്താൻ സഹായിക്കും. മുടി കഴുകുമ്പോൾ തലയിൽ ശക്തിയായി അമർത്താതിരിക്കാനും ശ്രദ്ധിക്കണം. പതിവായി വ്യായാമം ചെയ്യുക,ശാന്തത പാലിക്കുക തുടങ്ങിയ പൊതുവായ കാര്യങ്ങളും ഇവ പ്രതിരോധിക്കാൻ സഹായിക്കുന്നതാണ്.

ഹെയർ വാഷ് മൈഗ്രേനിന്റെ കാരണങ്ങൾ

തലയോട്ടിയിലൂടെ പോകുന്ന ആക്സിപിറ്റൽ നാഡികൾക്ക് പരുക്കോ നീർക്കെട്ടോ ഉണ്ടാകുന്നതിനെ തുടർന്നുണ്ടാകുന്ന ആക്സിപിറ്റൽ ന്യൂറാൽജിയ എന്ന അവസ്ഥ മൂലമാണ് ഇവ അനുഭവപ്പെടുന്നത്. ഇത് കാരണം തലയിൽ തുളഞ്ഞ് കയറുന്ന പോലുള്ള വേദന അനുഭവപ്പെടും. അ‌തുപോലെ ചെവിക്ക് പിന്നിലുള്ള മസ്റ്റോയ്ഡ് എല്ലിന് ഉണ്ടാകുന്ന മസ്റ്റോയിഡിറ്റിസ് എന്ന അണുബാധയും തലവേദനക്ക് കാരണമാകാം.

തലയോട്ടിയെ താടിയെല്ലുമായി ബന്ധിപ്പിക്കുന്ന ടെംപറോമാൻഡിബുലർ ജോയിന്റിനുണ്ടാകുന്ന ടെംപറോമാൻഡിബുലർ ജോയിൻറ് (ടി.എം.ജെ) ഡിസോഡർ എന്ന അവസ്ഥയും തലവേദനയിലേക്ക് നയിക്കും. ഇതിനെല്ലാം പുറമേ പല്ലുകളെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഇത്തരത്തിലുള്ള തലവേദനയിലേക്ക് കാരണമാകും. 

Tags:    
News Summary - Wet hair and headache, What is hair wash migraine?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.