പതിവായി നടക്കുന്നവരിൽ അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറവെന്ന് പഠനം

ദൈനംദിന ജീവിത്തതിൽ കൊണ്ടുവരുന്ന ചില ശീലങ്ങൾ നമ്മുടെ മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും വളരെ ഉപകാരപ്രദമാകാറുണ്ട്. അത്തരത്തിൽ നടത്തം പതിവായി ജീവിത രീതിയിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യത്തിനി നിരവധി ഗുണങ്ങൾ ഉണ്ട്. അൽഷിമേഴ്‌സ് രോഗം കൊണ്ട് നിരവധി പേരാണ് ബുദ്ധിമുട്ടുന്നത്. ഒരു പക്ഷെ രോഗികളേക്കാൾ അവരെ പരിചരിക്കുന്നവരാകും പ്രയാസപ്പെടുന്നത്.

എന്നാൽ നടത്തം പതിവാക്കിയാൽ അൽഷിമേഴ്‌സ് രോഗം വരുന്നത് കുറക്കും എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. പ്രത്യേകിച്ചും നിലവിൽ രോഗം ഉള്ളവർക്ക് പതിവായി നടക്കുന്നത് വളരെ ഫലപ്രദമാണ്. നേച്ചർ മെഡിസിനിൽ ആണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാസ് ജനറൽ ബ്രിഗാമിലെ ശാസ്ത്രജ്ഞൻ ആണ് പുതിയ കണ്ടെത്തലിന് പിന്നിൽ.

ഹാർവാർഡ് ഏജിങ് ബ്രെയിൻ സ്റ്റഡിയിൽ നിന്നുള്ള വിവരങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. 50 നും 90 നും ഇടയിൽ പ്രായമുള്ള ഏകദേശം 300 ആളുകളിലാണ് ഗവേഷകൻ പഠനം നടത്തിയിരിക്കുന്നത്. പി.ഇ.ടി. ബ്രെയിൻ സ്കാനുകൾ ഉപയോഗിച്ച് പങ്കെടുത്തവരുടെ തലച്ചോറിലെ അമിലോയിഡ്-ബീറ്റ, ടൗ പ്രോട്ടീനുകളുടെ അളവ് രേഖപ്പെടുത്തുകയും ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്.

അൽഷിമേഴ്‌സ് വരാൻ സാധ്യത വ്യായാമം ചെയ്യുന്നതിലൂടെ മന്ദഗതിയിലാക്കും എന്നാണ് കണ്ടെത്തൽ. അൽഷിമേഴ്‌സുമായി ബന്ധമുള്ള പ്രോട്ടീനാണ് അമിലോയിഡ്-ബീറ്റാ. രോ​ഗസാധ്യതയുള്ള പ്രായമായവർ വ്യായാമം ചെയ്താൽ ഇതിന്റെ അളവിൽ മാറ്റമുണ്ടാവുമെന്നും ഓർമക്കുറവ് വരാനുള്ള സാധ്യത മന്ദ​ഗതിയിലാകുമെന്നുമാണ് പഠനത്തിലെ കണ്ടെത്തൽ.

ദിവസവും 3000 മുതൽ 5000 ചുവടുകൾ നടന്ന ആളുകളിൽ ഈ ഓർമക്കുറവ് മൂന്നു വർഷം വരെ വൈകിയെന്നാണ് കണ്ടെത്തൽ. 5000 മുതൽ 7500 ചുവടുകൾ നടന്നവരിൽ ഈ കുറവ് ഏഴ് വർഷം വരെയും വൈകുന്നു. എന്നാൽ ഒട്ടും വ്യായാമം ചെയ്യാത്ത ആളുകളുടെ തലച്ചോറിൽ ഈ പ്രോട്ടീനുകൾ വേഗത്തിൽ അടിഞ്ഞുകൂടുകയും ഓർമക്കുറവ് പെട്ടന്ന് വരികയും ചെയ്യുന്നു. 

Tags:    
News Summary - Walking may be the brain’s best defense against Alzheimers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.