ഓരോ തിങ്കളാഴ്ചയും തുടർച്ചയായി അഞ്ച് ദിവസം എട്ട് മുതൽ ഒമ്പത് മണുക്കൂർ തുടർച്ചയായി കസേരയിലെ ഇരുത്തം നിങ്ങളുടെ കഴുത്തിനെയും നടുവിനെയും വേദനിപ്പിക്കുന്നുണ്ടോ. ഇടവേളകളുണ്ട് - ഉച്ചഭക്ഷണത്തിനും കാപ്പിക്കും ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലിനും. എന്നാൽ നിങ്ങളുടെ ശരീരം ശരിക്കും ശ്രദ്ധിച്ചാൽ, അത് പോരാ എന്ന് നിങ്ങൾക്ക് മനസ്സിലാകും. മുതുകിലെയും കഴുത്തിലെയും നേരിയ വേദന അതിന് തെളിവാണ്.
'വിട്ടുമാറാത്ത നടുവേദന, കഴുത്ത് വേദന, ലോവര്‍ ബാക്ക് വേദന എന്നിവയാണ് ഇരുന്ന് ജോലി ചെയ്യുന്നവരിൽ കൂടുതലായി കാണുന്നത്. ദീര്‍ഘസമയത്തേക്ക് തെറ്റായ രീതിയിൽ ഇരിക്കുന്നതാണ് അതിന് പ്രധാന കാരണമെന്നാണ് ഹൈദരാബാദിലെ ആരിറ്റെ ആശുപത്രി കണ്‍സള്‍ടന്റ് ജോയിന്റ് റീപ്ലേസ്‌മെന്റ് സര്‍ജന്‍ ഡോ. ലോകേഷ് വെങ്കട് ഭീമിശെട്ടി പറയുന്നു. ഇതിനു പുറമെ ടെന്‍ഷന്‍, തലവേദന, ഡിസ്ക് പ്രശ്നങ്ങൽ, കൈകളിലും കാലുകളിലും തളര്‍ച്ച അനുഭവപ്പെടല്‍ തുടങ്ങിയവയും ഉണ്ടാകാം -അദ്ദേഹം പറയുന്നു.
ഡല്‍ഹി പി.എസ്.ആര്‍.ഐ ആശുപത്രിയിലെ ഡോ. ഗൗരവ് പ്രസാദ് ഭാരദ്വാജ് പറയുന്നത്, 'മുന്‍വശത്തേക്ക് തല നീട്ടി ഇരിക്കുന്നത് കഴുത്തിലെ പേശികളെ വലിച്ചു നീട്ടും. ഇതാണ് പലരിലും ടെന്‍ഷനും തലവേദനക്കും ശ്വസന പ്രശ്‌നങ്ങള്‍ക്കും കാരണമായിരിക്കുന്നത്.'
എങ്ങനെ ഇരിക്കണം?
ഇരിപ്പിന്‍റെ ശരിയായ സ്ഥാനം നട്ടെല്ലിനെ വിശ്രമകരവും നേരായി നിലനിര്‍ത്തലുമാണ്. ഫിസിയോതെറാപ്പിസ്റ്റുകൾ നല്‍കുന്ന നിര്‍ദേശങ്ങള്‍:
പരിഹാര മാര്‍ഗങ്ങള്‍
1. ഇരിപ്പിടം ശരിയാക്കുക: കമ്പ്യൂട്ടര്‍ സ്ക്രീന്‍ കണ്ണിന്റെ തലത്തിലായിരിക്കണം. കസേരയുടെ ഉയരം ക്രമപ്പെടുത്തുക, മുട്ടും ഇരിപ്പിടവും ഒരേ നിലയില്‍ വരണം. കാലുകള്‍ നിലത്ത് വയ്ക്കുക.
2. ഇടവേളകളില്‍ ചലനം: ഓരോ 30 മിനിറ്റിലും രണ്ടുമിനിറ്റ് നില്‍ക്കുക, നടന്ന് വരിക, അല്ലെങ്കില്‍ കുറച്ച് വ്യായാമങ്ങൾ ചെയ്യുക. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തും.
3. ലഘു വ്യായാമം: ഷോള്‍ഡര്‍ ശ്രഗ്‌സ്, നെക്ക് റോളുകള്‍, പ്ലാങ്ക്, ബ്രിഡ്ജ് എന്നീ ലളിതമായ വ്യായാമങ്ങള്‍ ദിവസേന ചെയ്യുക. ഇവ പിൻപേശികളെ ശക്തിപ്പെടുത്തും.
4. ശരീരഭാരം തുല്യമായി വഹിക്കുക: ബാഗ് എല്ലായ്പ്പോഴും ഒരേ തോളില്‍ ചുമക്കരുത്; പകരം ബാക്ക്പാക്ക് ഉപയോഗിക്കുക.
5. മറക്കാതെ ഇടവേളയെടുക്കുക: 30 മിനിറ്റിന് ഇടവേളയെടുത്ത് ഇരിപ്പിടത്തിൽനിന്ന് എഴുന്നേല്‍ക്കുക. ഇത് ഓർക്കാൻ ഫോണിൽ അലാറം സെറ്റ് ചെയ്യുകയോ സ്റ്റിക്കി നോട്ടുകള്‍ പതിക്കുകയോ ചെയ്യുക.
ദീര്‍ഘസമയം ഡെസ്‌കിന് മുന്നില്‍ ഇരിക്കേണ്ട ജോലിയാണെങ്കിലും ശരിയായ ഭംഗിയില്‍ ഇരിക്കാനും ചെറിയ വ്യായാമങ്ങള്‍ ഉള്‍പ്പെടുത്താനും പഠിച്ചാല്‍ മതിയാകും. നിങ്ങളുടെ ശരീരം നാളെ നിങ്ങളോട് ഇതിന് നന്ദിപറയും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.