രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ നമ്മുടെ ദഹനവ്യവസ്ഥ വളരെ സെൻസിറ്റീവ് ആയിരിക്കും. അതിനാൽ വെറും വയറ്റിൽ കഴിക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യത്തെ നേരിട്ട് ബാധിക്കും.
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ പുളിയുള്ള പഴങ്ങളിൽ ഉയർന്ന അളവിൽ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ വെറും വയറ്റിൽ കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കാനും നെഞ്ചെരിച്ചിലിനും കാരണമാകും. ഇത്തരം പഴങ്ങൾ പ്രഭാതഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ മറ്റ് ഭക്ഷണങ്ങൾക്കൊപ്പമോ കഴിക്കുന്നതാണ് ഉചിതം.
രാവിലെ തന്നെ മുളകും മസാലയും അധികം ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് വയറിനുള്ളിലെ പാളികൾക്ക് അസ്വസ്ഥതയുണ്ടാക്കും. ഇത് ദഹനക്കേടിനും വയറുവേദനക്കും കാരണമാകും.
വെറും വയറ്റിൽ പഞ്ചസാര അധികമുള്ള ഭക്ഷണങ്ങളോ കൃത്രിമ മധുരമുള്ള പാനീയങ്ങളോ കഴിക്കുന്നത് രക്തത്തിലെ ഇൻസുലിൻ അളവ് പെട്ടെന്ന് വർധിപ്പിക്കും. ഇത് പാൻക്രിയാസിനും കരളിനും അമിത ജോലി നൽകുന്നതിന് തുല്യമാണ്. രാവിലെ ഏറ്റവും എളുപ്പമുള്ള ബ്രോക്ക് ഫാസ്റ്റ് ആണ് ഏത്തപ്പഴം. വളരെ പോഷകങ്ങൾ നിറഞ്ഞതാണെങ്കിലും വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കുന്നത് ദഹനത്തെ ബുദ്ധിമുട്ടിലാക്കും. ഇത് ഗ്യാസ്, വയറുവീർക്കൽ, മന്ദത എന്നിവയ്ക്ക് കാരണമാകാം.
പലരുടെയും ശീലമാണെങ്കിലും, വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉൽപ്പാദനം കൂട്ടും. ഇത് ഗ്യാസ്ട്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ചായയിലെ കഫീൻ വയറിൽ അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുണ്ട്.
തൈരിലെ പ്രധാന ഗുണം അതിലടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ബാക്ടീരിയകളാണ്. ഇവ കുടലിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാൽ രാവിലെ വെറും വയറ്റിൽ ആമാശയത്തിലെ ആസിഡിന്റെ അളവ് വളരെ കൂടുതലായിരിക്കും. ഈ ഉയർന്ന ആസിഡ് തൈരിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. അങ്ങനെ നമുക്ക് ലഭിക്കേണ്ട ഗുണം നഷ്ടമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.