ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാൻ എപ്പോഴും സങ്കീർണമായ ചിട്ടകളോ വിലകൂടിയ ഭക്ഷണങ്ങളോ ആവശ്യമില്ല. ന്യൂട്രീഷനിസ്റ്റ് ഇഷാങ്ക വാഹിയുടെ അഭിപ്രായത്തിൽ ശരീരത്തിന് ഗുണകരമായ ഏറ്റവും ലളിതമായ പ്രഭാത ശീലങ്ങളിലൊന്ന് വെറും വയറ്റിൽ രണ്ട് ഈത്തപ്പഴം കഴിക്കുന്നതാണ്. ഇതൊരു ചെറിയ കാര്യമായി തോന്നാമെങ്കിലും ഇതിന്റെ പോഷകഗുണങ്ങൾ അത്ഭുതകരമായ ഫലങ്ങളാണ് നൽകുന്നത്.
പലരും ദിവസം തുടങ്ങുന്നത് ചായയിലോ കാപ്പിയിലോ ആണ്. എന്നാൽ ഇത് കുടിച്ച് കുറച്ച് കഴിയുമ്പോൾ വല്ലാത്തൊരു ക്ഷീണം അനുഭവപ്പെടാറുണ്ട്. പോഷകങ്ങൾ ഇല്ലാത്ത, കഫീൻ അടങ്ങിയ പാനീയങ്ങളെ ആശ്രയിക്കുന്നതാണ് ഇതിന് കാരണം. ഇതിനൊരു ലളിതമായ പരിഹാരമാണ് ഈത്തപ്പഴം ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിങ്ങനെ ശരീരത്തിന് പെട്ടെന്ന് ആഗിരണം ചെയ്യാൻ കഴിയുന്ന പ്രകൃതിദത്ത പഞ്ചസാരകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് നല്ല ഉന്മേഷം നൽകുമെന്ന് ന്യൂട്രീഷനിസ്റ്റ് ഇഷാങ്ക പറയുന്നു. നല്ല എനർജിയോടെ ദിവസം തുടങ്ങാൻ രാവിലെ ഈത്തപ്പഴം കഴിക്കുന്നത് ശീലമാക്കാം.
നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, പ്രകൃതിദത്ത പഞ്ചസാര, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഈത്തപ്പഴം. ദിവസവും രാവിലെ വെറും വയറ്റിൽ രണ്ട് ഈത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകും, ഇത് ദഹനത്തെ മെച്ചപ്പെടുത്താനും ഊർജ്ജം നൽകാനും സഹായിക്കും. ഈത്തപ്പഴത്തിൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഒഴിവാക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും.
ദഹനം മെച്ചപ്പെടുത്തുന്നു: ഈത്തപ്പഴത്തിലെ നാരുകൾ ദഹനം എളുപ്പമാക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു.
ശരീരത്തിന് ഊർജ്ജം നൽകുന്നു: ഈത്തപ്പഴത്തിൽ അടങ്ങിയ സ്വാഭാവിക പഞ്ചസാര (ഗ്ലൂക്കോസ്, ഫ്രക്ടോസ്) ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുന്നു. ഇത് ക്ഷീണം അകറ്റാൻ സഹായിക്കും.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നു: കൊളസ്‌ട്രോൾ ഇല്ലാത്ത ഈന്തപ്പഴം ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കും.
കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുന്നു: മാക്യുലർ ഡീജനറേഷൻ പോലുള്ള കണ്ണുകളുടെ ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യത കുറക്കാൻ സഹായിക്കുന്ന കരോട്ടിനോയിഡുകൾ ഈത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.
പോഷകങ്ങൾ നൽകുന്നു: കാൽസ്യം, ഫോസ്ഫറസ്, സൾഫർ, മാംഗനീസ്, കോപ്പർ, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും വിറ്റാമിൻ സി, ബി1, ബി2, ബി3, ബി5 തുടങ്ങിയ വിറ്റാമിനുകളും ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ഈത്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ പതുക്കെയാക്കും. ഇത് വഴി കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നും. ഈത്തപ്പഴത്തിന്റെ സ്വാഭാവികമായ മധുരം, പാക്കറ്റിലുള്ളതോ കൃത്രിമമായതോ ആയ മധുരപലഹാരങ്ങൾ കഴിക്കാനുള്ള ആഗ്രഹത്തെ ഒഴിവാക്കാൻ സഹായിക്കുന്നു. ദിവസം മുഴുവൻ അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ഈത്തപ്പഴം ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ദിവസവും രണ്ടെണ്ണം കഴിച്ചാൽ മതി. ക്ഷീണം അകറ്റാനും പേശികളുടെ ബലം വർധിപ്പിക്കാനും ഇത് ധാരാളമാണ്.
കൂടാതെ, ഈന്തപ്പഴത്തിൽ അടങ്ങിയ വിറ്റാമിൻ സി, ഡി എന്നിവ ചർമത്തിന്‍റെ ആരോഗ്യവും തിളക്കവും നിലനിര്‍ത്തുന്നു. ഉയര്‍ന്ന അളവില്‍ ഇരുമ്പ് ഉള്ളതിനാല്‍ വിളര്‍ച്ചയും മുടികൊഴിച്ചിലും തടയാനും ഈന്തപ്പഴം പതിവായി കഴിക്കുന്നത് സഹായിക്കും. ആമാശയ ക്യാന്‍സര്‍ തടയുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്. എന്ന് പഠനങ്ങള്‍ പറയുന്നു. മാത്രമല്ല പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദനത്തിനും ഇതിന് കഴിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.