നോ ഷേവ് നവംബര്‍ ചുമ്മാ ഫ്രീക്കന്‍ പരിപാടിയല്ല കെട്ടോ...

ഫേസ്ബുക്കിലിപ്പോള്‍ താടി നീട്ടി വളര്‍ത്തിയ ഫ്രീക്കന്‍മാരുടെ തരംഗമാണ്. ഇപ്പോള്‍ മാത്രമോ, മുമ്പുണ്ടായിരുന്നില്ളെ എന്നു ചോദിക്കാന്‍ വരട്ടെ. ഈ മാസം , അതായത് നവംബറില്‍ അവര്‍ എത്ര താടി നീട്ടിവളര്‍ത്തിയാലും ഇവനെന്താ ഇങ്ങനെ, ഒന്നു ഷേവ് ചെയ്തൂടെ ഈ താടി എന്നു ചോദിക്കാന്‍ വരില്ല. ഇനി ചോദിച്ചാല്‍ത്തന്നെ ഫ്രീക്കന്‍മാര്‍ക്ക് കൊടുക്കാന്‍ കിടിലന്‍ മറുപടിയുണ്ട്. എന്താണെന്നല്ളേ... നോ ഷേവ് നവംബറിലൂടെയാണ് പുതുതലമുറ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 


നോ ഷേവ് നവംബറോ, അതെന്ത് എന്നാണോ ആലോചിക്കുന്നത്. ക്യാന്‍സറിനേക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ക്യാന്‍സര്‍ രോഗികള്‍ക്കായി ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെ ഒരുമാസം മുഴുവന്‍ ഷേവ് ചെയ്യാതിരിക്കുക എന്ന പ്രചരണപരിപാടിയാണ് നോ ഷേവ് നവംബര്‍.  ഒരുമാസം ഷേവ് ചെയ്യാതിരുന്നാല്‍ ലാഭിക്കുന്ന പണം ക്യാന്‍സര്‍ രോഗികള്‍ക്കു സംഭാവന ചെയ്യുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ ക്യാന്‍സര്‍ രോഗികള്‍ക്ക് ഒരു കൈസഹായം നല്‍കാന്‍ വേണ്ടിയാണു നോ ഷേവ് നവംബറിനു തുടക്കം കുറിച്ചത്. പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാം.

www.noshave.org എന്ന വെബ്സൈറ്റ് ആസ്ഥാനമായാണ് കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. സൈറ്റിലത്തെി സ്വന്തം പേര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ നിങ്ങളും കാംപയിന്‍െറ ഭാഗമായി. പിന്നീടു താടിവടിക്കാതെ ഒരുമാസം കഴിയുക. നവംബര്‍ 30നു ഒരു അതുവരെ താടി വടിക്കാത്ത ലുക്കിലുള്ള നിങ്ങളുടെ ഫോട്ടോ എടുത്ത് സമര്‍പ്പിക്കണം.ഡിസംബര്‍ ഒന്നിനു ഇഷ്ടംപോലെ ഷേവ് ചെയ്യാം.  അര്‍ബുദരോഗികളുടെ ക്ഷേമപ്രവര്‍ത്തനത്തിന് നിങ്ങളാഗ്രഹിക്കുന്ന സംഭാവന നല്‍കാനുള്ള സംവിധാനവും വെബ്സൈറ്റിലൊരുക്കിയിട്ടുണ്ട്. ജോലിസ്്ഥലത്തെയോ, പഠിക്കുന്ന സ്ഥാപനത്തിലെയോ കര്‍ശന നിര്‍ദേശങ്ങള്‍ നിങ്ങളെ ഷേവ് ചെയ്യാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ടെങ്കിലും വിഷമിക്കേണ്ട, പദ്ധതിക്കൊപ്പം നില്‍ക്കാന്‍ മനസുണ്ടായാല്‍ മതി എന്ന് സംഘാടകര്‍ വെബ്സൈറ്റില്‍ പറയുന്നു. കാംപയിന്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തും, സംഭാവന നല്‍കിയും മറ്റൊരാളെ കാംപയിനില്‍ പങ്കെടുപ്പിച്ചും ഇത്തരക്കാര്‍ക്ക് നോ ഷേവ് നവംബര്‍ ആഘോഷിക്കാം. ഫേസ്ബുക്കിലും no shave november എന്ന പേരില്‍ പേജുണ്ട്. 


2009 നവംബറിലാണ് നോ ഷേവ് നവംബറിന്‍െറ തുടക്കം. യു.എസിലെ ചിക്കാഗോലാന്‍ഡില്‍ മാത്യൂ ഹില്‍ എന്ന ഗൃഹനാഥന്‍ 2007 നവംബറില്‍ വന്‍കുടലില്‍ അര്‍ബുദം ബാധിച്ച് മരിച്ചു. അദ്ദേഹത്തിന്‍െറ മക്കളായ തോമസ്, ആബി, ആന്‍ഡ്രൂ, ക്രിസ്റ്റൈന്‍, തെരേസ,കെയ്റ്റ്ലിന്‍, മോണിക്ക, നിക്കോളാസ്, റെബേക്ക എന്നിവര്‍ ചേര്‍ന്ന് ഇത്തരത്തില്‍ അര്‍ബുദം ബാധിക്കുന്നവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആശയവുമായി തുടങ്ങിവെച്ചതാണ് നോ ഷേവ് നവംബര്‍.അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി, പ്രിവന്‍റ് ക്യാന്‍സര്‍ ഫൗണ്ടേഷന്‍, ഫൈറ്റ് കൊളൊറെക്റ്റല്‍ ക്യാന്‍സര്‍, സെന്‍റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. തുടക്കത്തില്‍ വെറും അമ്പത് അംഗങ്ങള്‍ മാത്രമായിരുന്ന കാംപയിന്‍ ലോകമെങ്ങുമുള്ള യുവാക്കള്‍ ഏറ്റെടുത്തത് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലുടെയും ഇന്‍സ്റ്റാഗ്രാമിലൂടെയുമാണ്. 


കാംപയിന്‍െറ ഭാഗമായി പുറത്തിറങ്ങിയ കാംപയിന്‍ ലോഗോ പതിച്ച ടീഷര്‍ട്ട്, ബ്രേസ്്ലെറ്റ് എന്നിവയും യുവാക്കള്‍ക്കിടയില്‍ ഹിറ്റായിമാറിയിട്ടുണ്ട്. താടിയില്ലാത്തവര്‍ക്കും, താടി വടിക്കാതിരിക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്കും ഈ ഉത്പന്നങ്ങള്‍ വാങ്ങുന്നതിലൂടെ കാംപയിന്‍െറ ഭാഗമാവാം. എന്നാല്‍ എന്തിനെയും ഏതിനെയും ട്രോളിലൂടെ ഏറ്റെടുക്കുന്ന ഫേസ്ബുക്കിലെ ട്രോളന്‍മാരുടെ ലോകം നോ ഷേവ് നവംബര്‍ ആഘോഷിക്കുന്നത് ഇതിനെ പരിഹസിക്കുന്ന ട്രോളുകളുണ്ടാക്കിയാണ്. കാര്യമെന്തെന്നുപോലും അറിയാത്ത പലരും നോ ഷേവ് നവംബറിനെ പരിഹസിച്ച് നിരവധി ട്രോളുകള്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഇതെല്ലാം കാംപയിനെ പുതുതലമുറക്കിടയില്‍ ഹിറ്റാവാന്‍ സഹായിച്ചിട്ടുണ്ട് എന്നതാണ് വാസ്തവം. ട്രോളുകള്‍ കാണുന്ന പലരും സംഭവത്തെക്കുറിച്ച് കൂടുതലന്വേഷിക്കുകയും, ഇതിന്‍െറ സദുദ്യേശം മനസിലാക്കി കാംപയിനില്‍ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. നവംബര്‍ കഴിയാന്‍ ഇനിയും ദിവസങ്ങളേറെയുണ്ട്, അതുകൊണ്ട് ഇപ്പോള്‍ത്തന്നെ അംഗമായിക്കൊളൂ. ചുമ്മാ ഫ്രീക്കനെന്ന പേരില്‍ താടിയും വളര്‍ത്തി നടക്കാതെ ആ താടിയുംകൊണ്ട് ചിലര്‍ക്കെങ്കിലും പ്രയോജനമുണ്ടായെങ്കിലോ... 

 


 

Tags:    
News Summary - no shave movember

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.