ആശങ്ക വിതച്ച് മഞ്ഞപ്പിത്തം; കാ​ളി​കാ​വി​ൽ 15ഓ​ളം പേ​ർ​ക്ക് രോഗബാധ

കാ​ളി​കാ​വ്: വ​ണ്ടൂ​രി​ന് പു​റ​മെ തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്താ​യ കാ​ളി​കാ​വി​ലും മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി അ​ബ്ദു​ൽ സ​ത്താ​ർ മ​രി​ച്ച​തോ​ടെ ജ​നം ആ​ശ​ങ്ക​യി​ലാ​ണ്. തൊ​ഴി​ലാ​ളി​ക്ക് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച​തോ​ടെ പു​റ്റ​മ​ണ്ണ​യി​ൽ ഹോ​ട്ട​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ൻ കാ​ളി​കാ​വ് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. വ​ണ്ടൂ​രി​ലെ ഹോ​ട്ട​ലി​ൽ​നി​ന്ന് പ​ട​ർ​ന്ന മ​ഞ്ഞ​പ്പി​ത്തം കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ ചി​ല​ർ​ക്ക് ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പി​ന് വി​വ​രം ല​ഭി​ച്ചു. സെ​പ്തം​ബ​റി​ലാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​പ്പോ​ഴും ഒ​ട്ടേ​റെ പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്ത്, മ​മ്പാ​ട്ട്മൂ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നി​ട്ടു​ണ്ട്.​ ആ​രോ​ഗ്യ വ​കു​പ്പും പ​ഞ്ചാ​യ​ത്തും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഒ​ന്നി​നും 18നു​മി​ട​യി​ൽ വ​ണ്ടൂ​രി​ലെ ഹോ​ട്ട​ലി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കാ​ണ് പ്ര​ധാ​ന​മാ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്. വ്യാ​പ​ക പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഹോ​ട്ട​ൽ പൂ​ട്ടി​ച്ചി​രു​ന്നു. കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത​യോ​ഗം ചേ​ർ​ന്നു. വാ​ർ​ഡ് ത​ല​ത്തി​ൽ പ്ര​ത്യേ​ക ഹെ​ൽ​ത്ത് സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ ക​ട​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ക​ർ​ശ​ന പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, വീ​ടു​ക​ളി​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ​യും സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ ഉ​ട​ൻ​ത​ന്നെ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി.

പ്ര​തി​രോ​ധ​ത്തി​നി​ട​യി​ലും വ​ണ്ടൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും രോ​ഗം പ​ട​രു​ന്നു

വ​ണ്ടൂ​ർ: പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​ശ​ക്ത​മാ​യി തു​ട​രു​ന്നെ​ങ്കി​ലും വ​ണ്ടൂ​രി​ലും പ​രി​സ​ര​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്നു. വ​ണ്ടൂ​ർ, കാ​ളി​കാ​വ് ബ്ലോ​ക്കു​ക​ളി​ലാ​യി മ​ഞ്ഞ​പ്പി​ത്ത​ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 157 ആ​യി. വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​വി​ടെ 65 കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. പോ​രൂ​രി​ൽ 21, തി​രു​വാ​ലി​യി​ൽ 35, കാ​ളി​കാ​വി​ൽ 20, തൃ​ക്ക​ല​ങ്ങോ​ട്. ആ​റ്, മ​മ്പാ​ട് ര​ണ്ട്, ചോ​ക്കാ​ട് മൂ​ന്ന്, പാ​ണ്ടി​ക്കാ​ട് ര​ണ്ട്, പോ​ത്തു​ക​ല്ല് ഒ​ന്ന്, ക​രു​വാ​ര​കു​ണ്ട് ഒ​ന്ന്, എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം.

നി​ല​വി​ൽ 41 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കാ​ളി​കാ​വി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്തു. രാ​വി​ലെ ത​ന്നെ സ്ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ച് എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഹെ​ൽ​ത്ത് സ്ക്വാ​ഡു​ക​ൾ ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ​വും കു​ടി​വെ​ള്ള സ്രോ​ത​സ്സു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. വ​ണ്ടൂ​രി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​അ​മൃ​ത, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ടി. ഷം​സു​ദ്ദീ​ൻ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​രാ​തി അ​റി​യി​ക്കാം

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ സം​ബ​ന്ധി​ച്ച് നാ​ഷ​ന​ൽ സൈ​ബ​ർ ക്രൈം ​റി​പ്പോ​ർ​ട്ടി​ങ് പോ​ർ​ട്ട​ലി​ന്റെ 1930 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി അ​റി​യി​ക്കാം. www.cybercrime.gov.in വെ​ബ് പോ​ർ​ട്ട​ലി​ലും പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യാം. സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ, വ​യോ​ധി​ക​ർ എ​ന്നി​വ​ർ​ക്കെ​തി​രെ ന​ട​ക്കു​ന്ന ഓ​ൺ​ലൈ​ൻ കു​റ്റ​കൃ​ത്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും ഈ ​പോ​ർ​ട്ട​ൽ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യാം. 9497980900 എ​ന്ന ന​മ്പ​റി​ലേ​ക്ക് വാ​ട്‌​സ്ആ​പ്പ് മു​ഖേ​ന​യും പ​രാ​തി അ​റി​യി​ക്കാം.

Tags:    
News Summary - Jaundice Spreads in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.