മാനസികാരോഗ്യ ദിനത്തിൽ പുതിയ ആഹ്വാനവുമായി ഡബ്‌ള്യൂ.എച്ച്.ഒ ; മാനസിക രോഗ ചികിത്സ പ്രാദേശികാടിസ്ഥാനത്തിൽ ലഭ്യമാക്കണം

ജനീവ : ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മാനസികരോഗ ചികിത്സയിൽ പുതിയ മാറ്റങ്ങൾക്ക് ആഹ്വാനവുമായി ലോകാരോഗ്യ സംഘടന. മാനസിക രോഗത്തിനായുള്ള ചികിത്സകൾ വലിയ ആശുപത്രികളിൽ നിന്നും പ്രാദേശികാടിസ്ഥാനത്തിലേക്ക് വ്യാപിപ്പിക്കണമെന്നാണ് ലോകാരോഗ്യ സംഘനയുടെ പുതിയ നിർദേശം. ഇതുവഴി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സ്വന്തം പ്രദേശത്ത് തുടരാനും ആവശ്യമായ ചികിത്സയും പിന്തുണയും ലഭിക്കാനും അവസരമൊരുക്കുകയാണ് സംഘടനാ ലക്ഷ്യമിടുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർ സ്വന്തം നാട്ടിൽ നിന്നും മാറി വലിയ മാനസികരോഗ ആശുപത്രികളിലും സാമൂഹിക പരിചരണ കേന്ദ്രങ്ങളിലും കഴിയുന്നുണ്ട്. ഇവരിൽ ഇവരിൽ ഭൂരിഭാഗം പേരെയും മാസങ്ങളോ വർഷങ്ങളോ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഇത്തരം സ്ഥാപനങ്ങളിൽ പാർപ്പിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ചികിത്സാ രീതികൾ പരിഷ്കരിക്കുന്നതിനൊപ്പം സുരക്ഷിതമായ താമസസൗകര്യം, പ്രാദേശികാധിഷ്ഠിത മാനസികാരോഗ്യ സേവനങ്ങൾ, കുടുംബപിന്തുണ, വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ എന്നിവയും ഉറപ്പാക്കണമെന്ന്

കണക്കുകൾ പ്രകാരം ഇത്തരം മാറ്റങ്ങളിലേക്കുള്ള നടപടികൾ രാജ്യങ്ങൾ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞു. എങ്കിലും ലോകാരോഗ്യ സംഘടനക്ക് റിപ്പോർട്ട് സമർപ്പിച്ച രാജ്യങ്ങളിൽ ഒമ്പത് ശതമാനം മാത്രമാണ് പൂർണമായും പ്രാദേശികാടിസ്ഥാനത്തിലുള്ള ചികിത്സകൾ ആരംഭിച്ചിട്ടുള്ളു. ഇതിൽ 53 ശതമാനം വരുന്ന രാജ്യങ്ങളും പരിഷ്കരണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. മാനസികരോഗ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 28 ശതമാനത്തിലധികം പേർ ആറുമാസത്തിലേറെ അവിടെ കഴിയുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

2026ലെ മാനസികാരോഗ്യ ദിനാചരണ പ്രമേയം “Lived experiences heard: real voices, real change” എന്നതാണ്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും കേൾക്കുന്നതിൽ മാത്രം ഒതുങ്ങാതെ നയരൂപീകരണത്തിലും ചികിത്സാ സംവിധാനങ്ങളുടെ ആസൂത്രണത്തിലും തീരുമാനമെടുക്കുന്നതിലും അവർക്ക് സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് ഈ വർഷത്തെ പ്രമേയം മുന്നോട്ടുവെക്കുന്നത്.

Tags:    
News Summary - WHO Calls for Community Mental Health Care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.