ശരീരഭാരം കുറക്കാനുള്ള വെഗോവി മരുന്ന് ഇന്ത്യയിൽ അവതരിപ്പിച്ച് ഡാനിഷ് ഫാർമ ഭീമൻ നോവോ നോർഡിസ്ക്. ലോകത്തെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യത്ത് നിലവിലുള്ള എലി ലില്ലീസിന്‍റെ മൗഞ്ചാരോ എന്ന മരുന്നിന് ഇത് ഒരു വെല്ലുവിളിയാകും. ശരീര ഭാരം കുറയ്ക്കുക മാത്രമല്ല, മറ്റു പല ആരോഗ്യ നേട്ടങ്ങളും വെഗോവിക്കുണ്ട്.
വെഗോവി ഇന്ത്യയിൽ ഇൻജക്ഷൻ രൂപത്തിൽ വിൽക്കുകയും സ്കിന്നി ജാബ് എന്ന പേരിൽ വിപണനം നടത്തുകയും ചെയ്യും. ഓരോന്നിലും നാല് ഡോസുകൾ വീതം ഉണ്ടായിരിക്കും. 0.25 മില്ലിഗ്രാം, 0.5 മില്ലിഗ്രാം, 1 മില്ലിഗ്രാം ഡോസുകൾക്ക് 17,345 രൂപയായിരിക്കും വില, ആഴ്ചയിൽ 4,366 രൂപ. 1.7 മില്ലിഗ്രാം ഡോസിന് പ്രതിമാസം 24, 280 രൂപയും 2.4 മില്ലിഗ്രാം ഡോസിന് 26,015 രൂപയുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ശരീര ഭാരം കുറക്കുന്നതിലുപരി വെഗോവി മരുന്നുകൾക്ക് കൂടുതൽ ഉപയോഗങ്ങളുണ്ട്. ഇത് പ്രമേഹത്തിന്‍റെ ഭാഗമായി വരുന്ന ഹൃദയാഘാതത്തെ നേരിടാൻ സഹായിക്കും. ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്കുള്ള ഭക്ഷണത്തിന്റെ ചലനം മന്ദഗതിയിലാക്കുന്നതിലൂടെ വീഗോവി വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ നിങ്ങൾക്ക് വയറു നിറഞ്ഞതായി തോന്നും. കുറച്ച് ഭക്ഷണം മാത്രം കഴിക്കുകയും ഇതുവഴി ഫാറ്റി ലിവർ നിയന്ത്രിക്കുകയും ചെയ്യുന്നു.
2019- 2021 കാലഘട്ടത്തിൽ നടത്തിയ ഗവൺമെന്‍റ് സർവേ പ്രകാരം ഇന്ത്യയിൽ 15നും 49നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഏകദേശം 24% പേരും പുരുഷന്മാരിൽ 23% പേരും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണ്. ഇതുകൊണ്ടു തന്നെ ഇത്തരം മരുന്നുകൾ ഇന്ത്യയിൽ ഏറെ പ്രചാരം നേടുകയും ചെയ്യും. നിശ്ചിത ഭാരത്തിനു മുകളിലാണെങ്കിൽ മാത്രമേ ഇതിന്‍റെ ഫലം ലഭിക്കുകയുള്ളൂ. വെഗോവി മരുന്നുകൾ 10 മുതൽ 15 ശതമാനം വരെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമെ ഏതൊരു മരുന്നും ഉപയോഗിക്കാൻ പാടുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.