പ്രായം കുറവ് തോന്നിക്കാനും വെളുക്കാനുമുള്ള മരുന്നുകൾ ഷെഫാലി ഉപയോഗിച്ചെന്ന് കണ്ടെത്തൽ

മുംബൈ: നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ മരണത്തിന് കാരണം ചർമത്തിന് പ്രായം കുറവ് തോന്നിക്കാനും ചർമം വെളുക്കാനുമുള്ള മരുന്നുകളുടെ ഉപയോഗം മൂലമെന്ന് റിപ്പോർട്ടുകൾ. വൈറ്റമിൻ സി, ഗ്ലൂട്ടത്തയോൺ തുടങ്ങിയ മരുന്നുകൾ നടി ഉപയോഗിച്ചിരുന്നെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.

നടിക്ക് ഹൃദയാഘാതം സംഭവിച്ച ജൂൺ 27ന് അവരുടെ വീട്ടിൽ പൂജയുണ്ടായിരുന്നു. പൂജക്കായി വ്രതമനുഷ്ഠിച്ച ദിവസവും നടി ഈ മരുന്നുകളുടെ ഇഞ്ചക്ഷൻ എടുത്തിരുന്നു. രാത്രി 11ഓടെ 42കാരിയായ നടിയുടെ ആരോഗ്യം മോശമാകുകയും ഹൃദയാഘാതമുണ്ടാകുകയുമായിരുന്നു.

Full View 

എട്ടു വർഷങ്ങൾക്ക് മുമ്പ് ഒരു ഡോക്ടറെ സമീപിച്ചാണ് ഷെഫാലി ഇത്തരം മരുന്നുകൾ എടുക്കാൻ തുടങ്ങിയത്. ചർമത്തിന് പ്രായം കുറവ് തോന്നുന്നതിനായി വൈറ്റമിൻ സി, ഗ്ലൂട്ടത്തയോൺ മരുന്നുകളാണ് ഉപയോഗിച്ചിരുന്നതത്രെ. ഫോറൻസിക് പരിശോധനയിൽ ഷെഫാലിയുടെ വീട്ടിൽനിന്ന് ഇത്തരത്തിലുള്ള നിരവധി മരുന്നുകളാണ് കണ്ടെത്തിയതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.‌ഡി.‌ടി.‌വി റിപ്പോർട്ട് ചെയ്യുന്നു.

ഹോളിവുഡ് നടിമാർ പലരും ഗ്ലൂട്ടത്തയോൺ ഉപയോഗിക്കാറുണ്ടെന്ന് പറഞ്ഞതോടെയാണ് ഈ ചികിത്സ സെലിബ്രിറ്റികളടക്കമുള്ളവരുടെ ശ്രദ്ധ നേടിയത്.

റി​യാ​ലി​റ്റി ഷോകളിലൂടെയും സം​ഗീ​ത വി​ഡി​യോ​ക​ളി​ലൂ​ടെയുമാണ് ഷെഫാലി ജാരിവാല ശ്രദ്ധ നേടിയത്. 2002ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘കാ​ന്ത ലാ​ഗ’ എ​ന്ന വി​ഡി​യോ ആ​ൽ​ബ​ത്തി​ലെ നൃ​ത്ത​ത്തി​ലൂ​ടെ​യാ​ണ് ഷെ​ഫാ​ലി ശ്ര​ദ്ധ​നേ​ടി​യ​ത്. ‘മു​ജ്​​സെ ശാ​ദി ക​രോ​ഗി’ (2004) ആ​ണ്​ ഷെ​ഫാ​ലി വേ​ഷ​മി​ട്ട ഏ​ക ബോ​ളി​വു​ഡ്​ സി​നി​മ. ‘ഹു​ദു​ഗ​രു’ (2011) എ​ന്ന ക​ന്ന​ഡ സി​നി​മ​യി​ലും അ​ഭി​ന​യി​ച്ചു. വെ​ബ്സീ​രി​സാ​യ ‘ബേ​ബി ​കം ​നാ’ (2019) യി​ലും വേ​ഷ​മി​ട്ടി​രു​ന്നു. നാ​ച്ച് ബാ​ലി​യ സീ​രീ​സു​ക​ൾ, ബൂ​ഗി വൂ​ഗി തു​ട​ങ്ങി​യ ഡാ​ൻ​സ് റി​യാ​ലി​റ്റി ഷോ​ക​ളു​ടെ​യും ഭാ​ഗ​മാ​യി. ബി​ഗ് ബോ​സി​ലും മു​ഖം​കാ​ണി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Shefali Jariwala reportedly undergoing Anti-ageing treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.