ഡിസംബറോടെ 10 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കും -സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

പുണെ: ഡിസംബറോടെ 10 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്‌സ്ഫഡ് - ആസ്ട്രസെനക വാക്‌സിന്‍ ഡോസ് ആണ് ലഭ്യമാകുക.

ഡിസംബറോടെ കേന്ദ്ര സര്‍ക്കാറില്‍നിന്ന് അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് സിറം സി.ഇ.ഒ അദര്‍ പൂനവാല പറഞ്ഞു. ഓക്‌സ്ഫഡ് - ആസ്ട്രസെനക വാക്‌സിന്റെ രാജ്യത്തെയും വിദേശത്തെയും പരീക്ഷണത്തില്‍ മികച്ച ഫലമാണ് കാണിക്കുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാലയും മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിച്ച വാക്‌സിന്റെ നാലു കോടി ഡോസുകള്‍ ഉല്‍പാദിപ്പിച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മറ്റൊരു കമ്പനിയായ നോവവാക്‌സ് നിര്‍മിച്ച വാക്‌സിന്റെ ഉല്‍പാദനം ഉടന്‍ ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.