നോമ്പുകാലത്ത് ശരീരം പുതിയ ദിനചര്യകളുമായി പൊരുത്തപ്പെടാത്തതിനാലും ഭക്ഷണത്തിന്റെ തോത് കുറവായതിനാലും ക്ഷീണം അനുഭവപ്പെട്ടേക്കാം. ഇതിനാൽ പകൽ സമയത്ത് ചെറുതായി ഉറങ്ങുന്നത് ശരീരത്തിന് വിശ്രമം നൽകാനും ഊർജം പകരാനും സഹായിക്കും. കൂടാതെ നോമ്പുതുറന്നുകഴിഞ്ഞാൽ പ്രാർഥനകളിലും നമസ്കാരങ്ങളിലും ശ്രദ്ധ നിലനിർത്താനും പകൽ സമയത്തെ മയക്കം സഹായിക്കും.
റമദാൻ നോമ്പനുഷ്ഠിക്കുന്ന കാലയളവിൽ വ്യായാമം പൂർണമായി മാറ്റിവെക്കേണ്ടതില്ല. ഓരോരുത്തർക്കും അനുസരിച്ച് മിതമായി വ്യായാമം ചെയ്യാവുന്നതാണ്. എന്നാൽ നോമ്പിനെ തുടർന്ന് ശരീരത്തിൽ നിർജലീകരണവും ക്ഷീണവും ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
നോമ്പുതുറന്ന ശേഷം യോഗ അല്ലെങ്കിൽ നടത്തം പോലെയുള്ള ലഘുവായ വ്യായാമങ്ങളിൽ ഏർപ്പെടാവുന്നത് ഗുണകരമാണ്. ഇത് ശരീരത്തിന് ആയാസം നൽകാതെതന്നെ ഉർജസ്വലമായി തുടരാനും ആരോഗ്യം നിലനിർത്താനും സഹായിക്കും.
എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ വൈദ്യസഹായം തേടണം. പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ, ഗർഭധാരണം തുടങ്ങി വ്രതമെടുക്കാൻ പ്രയാസമുള്ള ആരോഗ്യാവസ്ഥയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണം. സുരക്ഷിതമായി നോമ്പെടുക്കുന്നതിനെക്കുറിച്ച് നിർദേശങ്ങൾ ഡോക്ടർ നൽകും.
കടുത്ത ശാരീരികപ്രശ്നങ്ങൾ അനുഭവപ്പെടുകയോ അസ്വസ്ഥതകൾ തോന്നുകയോ ചെയ്താൽ നോമ്പെടുക്കാതിരിക്കുന്നതായിരിക്കും നല്ലത്. നോമ്പ് പ്രാധാന്യമുള്ള ആത്മീയ പ്രക്രിയ ആയതിനാൽ അത് സുരക്ഷിതമായും ആരോഗ്യകരമായും അനുവർത്തിക്കേണ്ടതും പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.