Posted On
date_range Updated On
date_range ഗില്ലൻ ബാരെ സിൻഡ്രോം: വീണ്ടും മരണം
പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ ഗില്ലൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി. 37കാരനായ ഡ്രൈവറായ ഇദ്ദേഹം അപൂർവ നാഡീസംബന്ധിയായ അസുഖം കാരണം ചികിത്സയിലായിരുന്നു. ഇതോടെ ഈ അസുഖം ബാധിച്ചുള്ള മരണം ഏഴായി. 167 പേരാണ് ഈ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ഗില്ലിൻ-ബാരെ സിൻഡ്രോം (ജി.ബി.എസ്) ചെയ്യുന്നത്. . ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്‍റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, കൈ കാൽ മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
ആർക്കും എപ്പോള്‍ വേണമെങ്കിലും ഈ രോഗം ബാധിക്കാൻ സാധ്യതയുണ്ട്. കൂടുതലും മുതിർന്നവരെയാണ് രോഗം ബാധിക്കുന്നത്. പലരിലും അസുഖം ആഴ്ചകൾ നീണ്ടുനിൽക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.