ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ മുരിയാട് പഞ്ചായത്തിൽ 'ജീവധാര'

ഇരിങ്ങാലക്കുട: ആരോഗ്യമേഖലയിലെ സമഗ്രവും സുസ്ഥിരവുമായ വളർച്ച ഉറപ്പാക്കാൻ 'ജീവധാര' പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്. ആരോഗ്യരംഗത്തെ അടിസ്ഥാന വികസനം, രോഗപ്രതിരോധം, മാതൃ-ശിശു-വയോജന സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ 12 ഇന കർമപദ്ധതിക്കാണ് പഞ്ചായത്ത് രൂപം നൽകിയിരിക്കുന്നത്.

ജീവധാരയുടെ വിജയത്തിന് പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, ആസൂത്രണ സമിതി അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൻ, കുടുംബശ്രീ എന്നിവർ ഉൾപ്പെടുന്ന മോണിറ്ററിങ് സമിതി രൂപവത്കരിച്ചു.

ആശാവർക്കർമാർ, അംഗൻവാടി ടീച്ചർമാർ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യദായക സന്നദ്ധപ്രവർത്തകർ എന്നിവർ ഉൾക്കൊള്ളുന്ന നൂറുപേരടങ്ങുന്ന ആക്ഷൻ ടീമിന് രൂപം നൽകുകയും ചെയ്തു.

ആക്ഷൻ ടീമിന്റെ പ്രഥമ യോഗം പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സരിത സുരേഷ് അധ്യക്ഷത വഹിച്ചു.

ഡോ. ഷീജ, ഡോ. ദീപ, പ്രഫ. ബാലചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ സാജു, സെക്രട്ടറി റെജി പോൾ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.യു. വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതി ഗോപി, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, സി.ഡി.എസ് ചെയർപേഴ്സൻ സുനിത രവി, ഐ.സി.ഡി.എസ് പ്രതിനിധി അൻസാർ എബ്രഹാം എന്നിവർ സംസാരിച്ചു.

Tags:    
News Summary - Jeevadhara in Muriyad Panchayat to ensure health care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.