ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24മണിക്കൂറിനിടെ 2151 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ അഞ്ചുമാസിത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. നിലവിൽ രാജ്യത്ത് 11,903 കോവിഡ് രോഗികളാണുള്ളത്. 1.51 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞദിവസം ഏഴു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,848 ആയി ഉയർന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ കോവിഡ് കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്.
രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ മാർച്ച് 22ന് ഉന്നതലയോഗം ചേർന്നിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം ഉയർന്നതോടെ പുതിക്കിയ കോവിഡ് മർഗനിർദേശങ്ങൾ വ്യക്തമാക്കി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.