കുടുംബത്തിന് പ്രാധാന്യം നൽകുന്നവരാണ് നമ്മളെല്ലാവരും. കുടുംബത്തിനൊപ്പം ഉണ്ടാകുക എന്നാൽ, ആരോഗ്യത്തോടെ സജീവമായി അവർക്ക് നമ്മളെ വേണ്ട നിമിഷങ്ങളിൽ അവരോടൊപ്പം ഉണ്ടാകുക എന്നതാണ്. അത് തന്നെയാണ് അവർക്ക് നൽകാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനവും. നിങ്ങളെ ആശ്രയിക്കുന്നവരെ സംരക്ഷിക്കാൻ ആദ്യം വേണ്ടത് നിങ്ങളെ പരിചരിക്കുക എന്നതാണ്.
മുതിർന്നവർക്കുള്ള വാക്സിനേഷനുകൾ കൃത്യമായി പാലിക്കുന്നതും പ്രതിരോധ പരിചരണത്തിന്റെ ഭാഗമാണ് പ്രത്യേകിച്ച് കുട്ടികൾ, പ്രായമായ മാതാപിതാക്കൾ, അല്ലെങ്കിൽ ദീർഘകാലമായി രോഗങ്ങളുള്ള കുടുംബാംഗങ്ങൾ കൂടെയുണ്ടെങ്കിൽ. രോഗത്തിൽ നിന്ന് സുഖം പ്രാപിക്കുന്നവർക്കോ സ്ഥിരമായി ക്ഷീണം അനുഭവപ്പെടുന്നവർക്കോ ഡോക്ടർ നിർദേശിക്കുന്ന ഐ.വി ഡ്രിപ്പുകളും വെൽനസ് സേവനങ്ങളും ജലാംശം വീണ്ടെടുക്കാനും ശരീരം പുനരുജ്ജീവിപ്പിക്കാനും സഹായകരമാണ്. എന്നാൽ അവ ശരിയായ ഭക്ഷണം, ചലനം, ഉറക്കം എന്നിവയ്‌ക്കൊപ്പം ചേർന്നാൽ മാത്രമേ ഏറ്റവും മികച്ച ഫലം നൽകൂ.
നിങ്ങളുടെ സമീപത്തുള്ള സൗകര്യപ്രദമായ ക്ലിനിക് നെറ്റ്‌വർക്കുകളും ആരോഗ്യ സേവനങ്ങളും വഴി, വാർഷിക ആരോഗ്യ സ്ക്രീനുകൾ, 40 വയസ്സിനു മുകളിലുള്ളവർക്കുള്ള ഹൃദയ പരിശോധനകൾ, സ്തന പരിശോധനകൾ, ഫ്ലൂ വാക്സിനേഷനുകൾ, ഡോക്ടർ നയിക്കുന്ന ഐ.വി ഡ്രിപ്പുകൾ, SmylAI വഴി സൗജന്യ ദന്ത പരിശോധനകൾ തുടങ്ങിയ എളുപ്പത്തിൽ ലഭ്യമാകുന്ന സേവനങ്ങളിലൂടെ ആസ്റ്റർ കുടുംബങ്ങൾക്കൊപ്പം നിൽക്കുന്നു.
ഈ പുതുവത്സരത്തിൽ, നിങ്ങൾക്കായി ലളിതമായ ഇത്തരം ആരോഗ്യ ക്രമങ്ങൾ തെരഞ്ഞെടുക്കൂ -നിങ്ങളെ ആശ്രയിക്കുന്ന കുടുംബത്തിന് വേണ്ടിയും ആരോഗ്യകരമായ ശീലങ്ങൾ തുടരേണ്ടതുണ്ട്. ഇന്ന് നിങ്ങൾ സ്വീകരിക്കുന്ന ചെറുതും ദൈനദിനം തുടരുന്നതുമായ ഒരു ചെറിയ ചുവടുപോലും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ അവരോടൊപ്പം തുടരാൻ നിങ്ങളെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.