ഉറങ്ങാൻ കഴിയാതെ വിഷമിച്ചിട്ടുണ്ടോ? ഉറങ്ങാനാകാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അവസ്ഥയില്‍നിന്നും മോചനം തേടുന്നവര്‍ക്ക് മിലിറ്ററി സ്ലീപ് മെത്തേഡ് പരിഹാരമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ട് മിനിറ്റിനുള്ളില്‍ തന്നെ ശരീരവും മനസ്സും ശാന്തമാക്കി ഉറക്കത്തിലേക്ക് കടക്കാനാകും. അമേരിക്കന്‍ നേവി പ്രയോഗിച്ചിരുന്ന പ്രത്യേക വിദ്യയാണ് ഇത്. അധിക സമ്മർദം നിറഞ്ഞ യുദ്ധസമയത്തുപോലും പെട്ടെന്ന് ഉറങ്ങാന്‍ കഴിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 1981-ൽ പുറത്തിറങ്ങിയ 'റിലാക്സ് ആൻഡ് വിൻ: ചാമ്പ്യൻഷിപ്പ് പെർഫോമൻസ്' എന്ന പുസ്തകത്തിൽ ഈ രീതി വിശദീകരിച്ചിട്ടുണ്ട്.
എങ്ങനെ പ്രായോഗികമാക്കാം?
എന്താണിതിന്‍റെ പ്രാധാന്യം?
സമ്മര്‍ദം, ഫോണ്‍ സ്‌ക്രീനിന്‍റെ അമിത ഉപയോഗം, ഉറക്കത്തിലെ ക്രമക്കേട് തുടങ്ങിയവയാണ് ഇന്നത്തെ കാലത്ത് ഉറക്കക്കുറവിന് പ്രധാന കാരണങ്ങള്‍. ഇത്തരം സാഹചര്യത്തില്‍ മരുന്നുകളിലേക്കല്ല, ശരീരത്തിന്‍റെയും മനസിന്റെയും സ്വാഭാവിക നിയന്ത്രണത്തിലേക്കാണ് മിലിറ്ററി സ്ലീപ് മെത്തേഡ് നമ്മെ നയിക്കുന്നത്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
എല്ലാവര്‍ക്കും ആദ്യ ശ്രമത്തില്‍ തന്നെ ഫലം കിട്ടണമെന്നില്ല. കുറച്ച് ദിവസം സ്ഥിരമായി അഭ്യസിച്ചാല്‍ മാത്രമേ ശരീരം ഇതിലേക്ക് പതുക്കെ ഇണങ്ങുകയുള്ളൂ. എന്നാല്‍ തുടര്‍ച്ചയായ ഉറക്കക്കുറവോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവര്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
ഇനി ഉറക്കത്തിനായി അലോസരപ്പെടേണ്ട, രണ്ടു മിനിറ്റ് മിലിറ്ററി സ്ലീപ് മെത്തേഡ് പരിഹാരമായി പരീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.