ഉള്ളിയും കല്ലുപ്പും കഴിച്ചാൽ കോവിഡ്​ മാറുമോ...? സത്യമിതാണ്​

കോവിഡ​്​ മഹാമാരിയുടെ രണ്ടാം തരംഗം ഭീതി വിതച്ച്​ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പും ഡോക്​ടർമാരുമെല്ലാം ജനങ്ങൾക്ക്​ ഔദ്യോഗികമായി ധാരാളം മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകുന്നുണ്ട്​. കോവിഡ്​ വൈറസിന്‍റെ അപകടങ്ങളിൽ നിന്നും രക്ഷനേടാൻ ആയുർവേദ ഡോക്​ടർമാരും വീടുകളിൽ നിന്ന്​ ചെയ്യാവുന്ന കാര്യങ്ങൾ വിശദീകരിച്ച്​ രംഗത്തെത്തിയിരുന്നു.

വിറ്റാമിൻ സിയുടെ കലവറയായ നെല്ലിക്ക കഴിക്കാനും തുളസിയില ​ഹെർബൽ ചായയായും അല്ലാതെയും സേവിച്ചാൽ ചുമ, തുമ്മൽ പോലുള്ള രോഗലക്ഷണങ്ങളിൽ നിന്ന്​ രക്ഷനേടാമെന്നും ഡോക്​ടർമാർ നിർദേശിച്ചിട്ടുണ്ട്​. അതുപോലെ മഞ്ഞളും കോവിഡ്​ കാലത്ത്​ ഉപയോഗിക്കാവുന്ന ഔഷധമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്​.

എന്നാൽ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം കോവിഡ്​ പ്രതിരോധ ഔഷധങ്ങളിൽ കയറിക്കൂടിയ ഒന്നാണ്​ ഉള്ളിയും കല്ലുപ്പും. രണ്ടും ഒരുമിച്ച്​ കഴിച്ചാൽ, കോവിഡ്​ ബാധ മാറുമെന്നാണ്​​ പല സന്ദേശങ്ങളിലായി പ്രചരിക്കപ്പെടുന്നത്​. എന്താണതിന്‍റെ വാസ്​തവം...? നമുക്ക്​ പരിശോധിക്കാം...

ലോകാരോഗ്യ സംഘടനയുടെ വെബ്​ സൈറ്റിലോ ഔദ്യോഗികമായ മറ്റേതെങ്കിലും രേഖകളിലോ അതിനെ പിന്തുണക്കുന്ന തരത്തിലുള്ള പരാമർശങ്ങളൊന്നും തന്നെയില്ല. പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഉള്ളിയെയും കല്ലുപ്പിനെയും വെച്ചുള്ള അവകാശവാദങ്ങളുടെ വസ്തുത പരിശോധിച്ച്​ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന്​ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇന്ത്യ ഡോട്ട്​ കോം പുറത്തുവിട്ട ഒരു ഫാക്​ട്​ ചെക്ക്​ റിപ്പോർട്ടിൽ, പറയുന്നത്​ ഉള്ളിയും ഉപ്പും കഴിച്ചാൽ കോവിഡ്​ മാറുമെന്ന സ​ന്ദേശം തീർത്തും അടിസ്​ഥാന രഹിതമെന്നാണ്​. വിദഗ്​ധരോട്​ അഭിപ്രായം തേടിയതിന്​ ശേഷമായിരുന്നു അവർ വാർത്ത പുറത്തുവിട്ടത്​. പ്രചാരണങ്ങൾ തീർത്തും വ്യാജമാണെന്നും യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലാത്ത ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്​ നിർത്തണമെന്നും വിദഗ്​ധർ നിർദേശിക്കുന്നുണ്ട്​.

Tags:    
News Summary - Do Onions With Salt Cure Covid-19 FACT CHECK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.