ഭാരത് ബയോടെക്കിന്‍റെ കോവിഡ് നേസൽ വാക്സിന് അനുമതി

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് നേസൽ വാക്സിന് (മൂക്കിലൂടെ നൽകുന്നത്) ഡ്രഗ്സ് കൺട്രോളർ  അംഗീകാരം നൽകി. അടിയന്തര സാഹചര്യങ്ങളിൽ 18 വയസ്സിനു മുകളിലുള്ളവരിൽ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി.

കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അനുമതി ലഭിക്കുന്ന ആദ്യ കോവിഡ് പ്രതിരോധ നാസൽ വാക്സിനാണിത്. വാക്സിൻ സുരക്ഷിതവും മികച്ച പ്രതിരോധ ശേഷി നൽകുന്നതുമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

മൂക്കിലൂടെ രണ്ട് ഡോസ് വാക്സിനായി നൽകുമ്പോഴും മറ്റൊരു വാക്സിന്റെ ആദ്യ രണ്ടു ഡോസിനു ശേഷം ബൂസ്റ്റർ ഡോസായി നൽകുമ്പോഴും സുരക്ഷിതമാണെന്നു കമ്പനി പറയുന്നു. മഹാമാരിക്കെതിരായ നമ്മുടെ കൂട്ടായ പോരാട്ടത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഇതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Central drugs panel approves Bharat Biotech's nasal vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.