തൊടുപുഴ: സംസ്ഥാനത്ത് അര്‍ബുദബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി കണക്കുകള്‍. തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ, കണ്ണൂർ മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ റിസർച് സെന്റർ എന്നീ റീജനൽ കാൻസർ സെന്ററുകളുടെ രജിസ്ട്രി പ്രകാരം ഈവർഷം ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 30 വരെ 10,600 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. സർക്കാർ മെഡിക്കൽ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും കാൻസർ സെന്ററുകളിലും എത്തിയവരുടെ എണ്ണം കൂടിയാകുമ്പോൾ പുതിയ രോഗികളുടെ എണ്ണം ഇനിയും ഉയരും.
തിരുവനന്തപുരം ആർ.സി.സിയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ പുതിയ രോഗികളിൽ 36 ശതമാനം വർധന രേഖപ്പെടുത്തി.
രാജ്യത്ത് ശരാശരി ഒരു ലക്ഷം പേർക്ക് 136 കേസുകൾ; കേരളത്തിൽ 168. 2016-ൽ ഇത് 135.3 ആയിരുന്നു.
തിരുവനന്തപുരം, കോട്ടയം, തൃശൂർ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രോഗികളുടെ എണ്ണം ഉയർന്ന നിലയിൽ.
ആരോഗ്യമന്ത്രാലയം ‘കാൻസർ സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ’ ആവിഷ്കരിക്കുന്നു. ചികിത്സാ കേന്ദ്രങ്ങളുടെ നിലവാരം ഉറപ്പാക്കുക, ഏകീകൃത പ്രോട്ടോകോൾ നടപ്പിലാക്കുക എന്നിവയാണ് ലക്ഷ്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.