മാനസികാരോഗ്യത്തിൽ ലോകത്ത് ഏറ്റവും പിന്നിൽ യു.കെ-പഠനം

71 രാജ്യങ്ങളിലായി നടത്തിയ പഠനത്തിൽ മാനസികാരോഗ്യത്തിൽ ലോകത്ത് പിന്നിൽ നിൽക്കുന്നത് യു.കെ ആണെന്ന് റിപ്പോർട്ട്. സാപിയൻ ലാബ്സ് എന്ന ഗവേഷണ സംഘം നടത്തിയ മെന്‍റൽ സ്റ്റേറ്റ് ഓഫ് ദി വേൾഡ് സർവെയിലാണ് ഈ കാര്യം പറയുന്നത്.

പഠനത്തിൽ മെച്ചപ്പെട്ട മാനസിക ആരോഗ്യമുള്ള 71 രാജ്യങ്ങളുടെ പട്ടികയിൽ 70-ാം സ്ഥാനമാണ് യു.കെയ്ക്ക്. അഞ്ച് ലക്ഷത്തോളം ആളുകളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഇത്തരമൊരു നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നത്. കോവിഡിന്‍റെ പ്രത്യാഘാതങ്ങളും ഉയർന്ന ജീവിതചെലവുമാണ് യു.കെ ജീവിതം ദുസ്സഹമാക്കുന്നതെന്ന് പഠനം പറയുന്നു.

സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ അമിതമായ ഉപയോഗവും മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ മാനസികാരോഗ്യം താരതമ്യേന സ്ഥിരതയുള്ളതാണെന്നും യുവജനങ്ങളുടെ ആരോഗ്യത്തിലാണ് ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നതെന്നും അവർക്ക് നിലവിലെ ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുന്നില്ലെന്നും ഗവേഷകർ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ മാനസികാരോഗ്യം താരതമ്യേന മെച്ചപ്പെട്ടതാണെന്ന് ഗവേഷകർ പറയുന്നു. മാനസികാരോഗ്യത്തിന്‍റെ കാര്യത്തില്‍ യു.കെ ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ പുറകോട്ട് പോയപ്പോള്‍ ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ദരിദ്ര രാജ്യങ്ങൾ മെച്ചപ്പെട്ട സ്ഥാനം നിലനിർത്തി.

Tags:    
News Summary - UK lags behind world in mental health - study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.