വില്ലൻ ഫോഫോ, തിരിച്ചറിയാം പ്രതിരോധിക്കാം

സമൂഹമാധ്യമങ്ങളിൾ ട്രെന്‍റിങ്ങ് ആയിക്കൊണ്ടിരിക്കുന്ന വാക്കാണ് ഫോഫോ അധവാ ഫിയർ ഓഫ് ഫൈന്‍റിങ്ങ് ഔട്ട് . ബാങ്ക് ബാലൻസ് നോക്കാൻ, ആരോഗ്യ പരിശോധനകൾ നടത്താൻ, ഫോണിൽ മിസ് കോൾ വന്നാൽ തിരിച്ചു വിളിക്കാൻ എന്നിങ്ങനെ എന്തിനും ഏതിനും ഭയമുണ്ടാകുന്ന അവസ്ഥയാണ് ഫോഫോ. ഉത്കണ്ഠ നമ്മൾ വിചാരിക്കുന്നതിനേക്കാൾ വലിയ പ്രശ്നമാണ് പലപ്പോളും ഉണ്ടാക്കുന്നത്. അമിതമായ ഉത്കണ്ഠയാണ് ഫോഫോ എന്ന മാനസികാവസ്ഥ കാരണം ഉണ്ടാകുന്നത്. നെഗറ്റീവ് റിസൾട്ട് ആയിരിക്കുമോ എന്ന ഭയമാണ് ഫോഫോ ഉള്ളവരുടെ പ്രധാന പ്രശ്നം. ഇത്തരക്കാർക്ക് ഏതു കാര്യം ചെയ്യുവാനും ഭയമായിരിക്കും. ഒരു പക്ഷേ മുൻപുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ ഭയം.

എന്നാൽ ഇ ഉത്കണ്ഠ അത്ര നല്ല കാര്യമല്ല എന്നു മാത്രമല്ല ഭയം കാരണം ഇത്തരക്കാർ ഒരുപാട് നല്ല കാര്യങ്ങളും വേണ്ടെന്നു വയ്ക്കുന്നു. ഒരു കാര്യം വവരുമ്പോൾ അതിന്‍റെ ഫലം എന്താകും എന്ന ഭയം കാരണം മാറി നിൽക്കുകയാണെങ്കിൽ അത് ഫോഫോയുടെ ലക്ഷണമാണ്. അനാവശ്യമായ പേടിയും ഉത്കണ്ഠയും കാരണം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ മാറ്റിവെക്കുന്നതും ഇതേ കാരണത്താലാണ്. ഉദാഹരണത്തിന് ഫോണിൽ മിസ് കോൾ വന്നാൽ തിരിച്ചു വിളിക്കാൻ ഭയം, തിരിച്ചു വിളിച്ചാൽ കോൾക്കുന്ന വാർത്ത ഒരു പക്ഷേ നെഗറ്റീവാണെങ്കിലോ എന്ന അനാവശ്യ ഉത്കണ്ഠ. ആരോഗ്യ പരിശോധന നടത്തിയാൽ, ഡൊക്ടറെ കണ്ടാൽ രോഗം സ്ഥിരീകരിച്ചാലോ എന്ന ഭയം, ഇതു കാരണം ഡോക്ടറുടെ അപ്പോയിന്‍റ്മെന്‍റ് നീട്ടി വെയ്ക്കുന്നത്. ഇവയെല്ലാം ഫോഫോ ഉള്ളതിന്‍റെ ലക്ഷണങ്ങളാണ്.

ഫോഫോ ഒഴിവാക്കാൻ എളുപ്പ വഴികളല്ല, മറിച്ച് ഭയത്തെ അല്ലെങ്കിൽ ഭയം ഉളവാക്കുന്ന സന്ദർഭങ്ങൾ, സംഗതികൾ, എന്നിവയെ നേരിടുകയാണ് വേണ്ടത്. ഒരു ആരോഗ്യ പരിശോധന നടത്തിയാലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഓർക്കുന്നതിനു പകരം അതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളെ കുറിച്ചോർക്കുക. ഓരോ സന്ദർഭത്തെയും നേരിടുമ്പോൾ നെഗറ്റീവായല്ല, മറിച്ച് പോസിറ്റീവായി വേണം ചിന്തിക്കാൻ. ഇത് ഞാൻ ചെയ്താൽ പ്രശ്നമാകും എന്നല്ല, മറിച്ച് ഇത് ചെയ്താൽ എനിക്ക് ഒരുപാട് ഗുണങ്ങളുണ്ടാകും എന്ന് ചിന്തിക്കാൻ കഴിയണം. ഇനി ഇത്തരത്തിൽ സ്വയം നിയന്ത്രിക്കാനോ, ചിന്തകളെ പോസിറ്റീവാക്കി മാറ്റാനോ കഴിയുന്നില്ലെങ്കിൽ തീർച്ചയായും മികച്ച വൈദ്യസഹായം തേടേണ്ടതാണ്. 

Tags:    
News Summary - fofo a memtal illness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.