സെല്‍ഫി ഭ്രമം അമിതമാകുമ്പോള്‍...

ജനനം മുതല്‍ മരണം വരെയും സെല്‍ഫിയെടുക്കുന്ന ഇന്ത്യക്കാര്‍. അതില്‍ മുന്നിട്ടു നില്‍ക്കുന്ന മലയാളികള്‍. ലോകത്ത ് ഏറ്റവും കൂടുതല്‍ സെല്‍ഫി മരണങ്ങള്‍ സംഭവിക്കുന്നത് ഇന്ത്യയിലെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ കാ ര്‍ണെജി മെലണ്‍ സര്‍വകലാശാലയും ദില്ലിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷനും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്.

സെല്‍ഫി
മൊബൈല്‍ ക്യാമറ അല്ലെങ്കില്‍ ഡിജിറ്റല്‍ ക്യാമറ ഉപ യോഗിച്ച് തനിയെ എടുത്ത സ്വന്തം ഫോട്ടോ ആണ് സെല്‍ഫി എന്നറിയപ്പെടുന്നത്. ക്യാമറ സ്വന്തം കൈയകലത്തില്‍ വെച്ചോ അല്ല െങ്കില്‍ ഒരു കണ്ണാടിക്ക് മുന്‍പില്‍ നിന്നോ എടുക്കുന്ന ഫോട്ടോകളാണിവ. സോഷ്യല്‍ മീഡിയ സൈറ്റുകള്‍ സജീവമായതോടെ ആണ ് സെല്‍ഫി പ്രശസ്തിയിലേക്ക് കടന്നത്. ഈ വര്‍ഷത്തെ വാക്കായി (Word of the year) 2013ല്‍ തെരഞ്ഞെടുക്കപ്പെട്ട ആംഗലേയ വാക്കാണ് സെല ്‍ഫി (Selfie). സ്വന്തം ചിത്രം സ്വയം എടുക്കുന്നതിന് സെല്‍ഫ് ക്യാമറ (Self Camera) എന്നതിന്റെ ആദ്യ അക്ഷരങ്ങള്‍ ചേര്‍ത്തുണ്ടാക ്കിയ സെല്‍ക (SELCA) എന്ന വാക്ക് കൊറിയയില്‍ ഉപയോഗിച്ചു വന്നിരുന്നു.

സെല്‍ഫിയില്‍ പൊലിഞ്ഞവര്‍


സെല്‍ഫി ഏടുക്ക ാന്‍ ശ്രമിച്ച് അപകടത്തില്‍പെട്ട ധാരാളം ആള്‍ക്കാരുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആത്മഹത ്യചെയ്യുന്നതു പോലെ ചിത്രം എടുക്കാന്‍ ശ്രമിച്ച് അബദ്ധത്തില്‍ തൂങ്ങിമരിച്ചതായും തലയില്‍ വെടിവെച്ചതായും ആത്മഹ ത്യാ മുനമ്പി​​​െൻറ അറ്റത്തു നിന്നുകൊണ്ട്​ സെല്‍ഫി എടുക്കാനുള്ള ശ്രമം ദമ്പതികളുടെ മരണത്തില്‍ കലാശിച്ചതായും ഉള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ വന്നിരുന്നു. സെല്‍ഫിക്ക് അടിമപ്പെട്ട പതിനഞ്ചു വയസ്സുകാരന്‍ ദിവസവും 10 മണിക്കൂറിനടുത്ത് സെല്‍ഫികള്‍ എടുക്കാന്‍ ചെലവഴിക്കുകയും സംതൃപ്തമായ സെല്‍ഫി കിട്ടാതെ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം വാര്‍ത്തയായിരുന്നു.

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ബോട്ടില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ എട്ടു യുവാക്കള്‍ തടാകത്തില്‍ വീണു മുങ്ങിമരിച്ച സംഭവം നടന്നത് അടുത്തിടെയാണ്. വിവിധ അപകടങ്ങളില്‍ റഷ്യയില്‍ ആറു കുട്ടികള്‍ മരിച്ചതും തിരുവനന്തപുരത്ത് പാഞ്ഞടുത്ത തീവണ്ടിക്കു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ എഡ്വിന്‍ എന്ന 15 വയസുകാരന്‍ മരിച്ചതും കായംകുളം എരുവയില്‍ അഭിലാഷ് എന്ന 32കാരന്‍ ആത്മഹത്യ അഭിനയിച്ചു സെല്‍ഫി എടുത്ത് സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതിനിടെ തൂങ്ങിമരണം സംഭവിച്ചതും മറക്കാറായിട്ടില്ല.

2016 ല്‍ കന്യാകുമാരിയില്‍ കടലിലിറങ്ങി തിരയുമായുള്ള സെല്‍ഫി എടുത്ത തിരുപ്പൂര്‍ സ്വദേശികളായ ഉമര്‍ ഷെരീഫ്(42) ഭാര്യ ഫാത്തിമ ബീവി(40) എന്നിവരും പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച് ട്രയിന്‍ തട്ടി ചെന്നൈയിലെ പൂനാമലൈയില്‍ ദീന സുകുമാര്‍(17) എന്ന പ്ലസ്ടു വിദ്യാര്‍ഥിയും മരിച്ചിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെ കനാലില്‍ വീണ് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരിച്ചിരുന്നു. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലും കോട്ടയത്തിനു സമീപവും ട്രെയിനിനു മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ രണ്ടു പേര്‍ മരിച്ചതും വാര്‍ത്തയായിരുന്നു.

വിവാഹ ആല്‍ബം മറിച്ചുനോക്കാത്തവര്‍
വിവാഹ ആല്‍ബം പോലും പിന്നീട് എടുത്തു കണ്ട് ആസ്വദിക്കുന്ന കുടുംബങ്ങള്‍ വിരളമാണ്. നൈമിഷികമായ ആയുസ് മാത്രമുള്ള സെല്‍ഫി ചിത്രങ്ങള്‍ പിറ്റേദിവസം പോലും ആരും വീണ്ടും നോക്കുമെന്നു തോന്നുന്നില്ല. അടുത്ത സെല്‍ഫി വരുമ്പോഴേക്കും പഴയത് മറന്നുപോകും. അല്ലെങ്കില്‍ കാലഹരണപ്പെട്ടു പോകും. പണ്ട് സ്‌കൂള്‍ പഠനകാലത്ത് എടുത്ത് ഗ്രൂപ്പ് ഫോട്ടോയുടെ കോപ്പിക്ക് നല്‍കാന്‍ കാശില്ലാത്തവര്‍ക്ക് ആ ഫോട്ടോ അന്യമായിരുന്നു. ഫോട്ടോയുടെ പ്രി​ൻറ്​ എടുക്കാന്‍ അഞ്ചു രൂപ നല്‍കാനില്ലാതെ വലഞ്ഞിരുന്ന പഴയ തലമുറയും സെക്കൻറുകള്‍ക്കുള്ളില്‍ വിവിധ പോസുകളില്‍ സെല്‍ഫി എടുത്ത് സ്വന്തമാക്കുന്ന ന്യൂ ജനറേഷനും നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. ത​​​െൻറ ഫാമിലിയുടെ ഫോട്ടോ എടുത്തു തരാന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും സഹായിക്കാന്‍ ആളുള്ളപ്പോഴും സെല്‍ഫി എടുക്കാനാണ് മിക്കവര്‍ക്കും താല്‍പര്യം.

എന്നിട്ടും മലയാളി പഠിച്ചില്ല
'ഒരു വടക്കന്‍ സെല്‍ഫി' എന്ന സിനിമയെ ഹര്‍ഷാരവത്തോടെ മലയാളി പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ചു. എന്നാല്‍ ചിരിയുടെ മാലപടക്കം കത്തിയപ്പോഴും മറുവശത്ത് സെല്‍ഫി ഭ്രാന്തമായ ആവേശമായി മാറുന്ന കാഴ്ച്ച തുടരുന്നതാണ് കണ്ടത്.

ഇരുണ്ട മുറികളില്‍ ആരുമറിയാതെ നഗ്‌ന സെല്‍ഫികളെയെടുത്ത് പങ്കുവെക്കുന്നത് പ്രണയമല്ലെന്ന തിരിച്ചറിവില്ലാത്തവരുടെ സെല്‍ഫികളാണ് പിന്നീട് ഇന്റര്‍നെറ്റുകളിലെ അശ്ലീല സൈറ്റുകളിലെത്തുന്നത്. സിനിമാനടിമാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇത്തരം ചതിക്കുഴിയില്‍ വീണിട്ടുണ്ട്. പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് റിമാന്‍ഡിലായി ജയിലിലായ സാഹചര്യത്തില്‍ ഒരു സെല്‍ഫി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. നീല ഷര്‍ട്ടിട്ട് ദിലീപ് രണ്ട് പൊലീസുകാര്‍ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയാണ് തെറ്റായ രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിച്ചത്. ദിലീപ് ജയിലില്‍ പോയതും നീല ഷര്‍ട്ടിട്ടായിരുന്നു. എന്നാല്‍ 'ജോര്‍ജേട്ടന്‍സ് പൂരം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോള്‍ അവിടുത്തെ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫി്‌സര്‍മാര്‍ താരത്തോടൊപ്പം എടുത്തതായിരുന്നു ഈ സെല്‍ഫി. നോക്കണേ. സെല്‍ഫി വരുത്തുന്ന ഓരോരോ എടാകൂടങ്ങള്‍..!

അപൂര്‍വ്വമായെങ്കിലും സെല്‍ഫി ഭ്രമം രോഗമായി മാറാറുണ്ട്. ത​​​െൻറ ബന്ധുക്കളോ സുഹൃത്തുക്കളോ എടുത്ത് പോസ്റ്റ് ചെയ്യുന്ന സെല്‍ഫി ചിത്രങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മികവോടെ ത​​​െൻറയും കൂട്ടരുടെയും ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള വെമ്പലാണ് സ്ഥലകാലബോധമില്ലാത്ത സെല്‍ഫി ചിത്രങ്ങള്‍ ഉടലെടുക്കാന്‍ കാരണം. കുട്ടികളുടെ സെല്‍ഫി ഭ്രമത്തിനു കാരണം മാതാപിതാക്കള്‍ തന്നെയാണ്. മാതാപിതാക്കളുടെ സ്മാര്‍ട്‌ഫോണ്‍ പ്രേമം കുട്ടികളില്‍ മോശം പെരുമാറ്റം ഉണ്ടാക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും വിശ്രമിക്കുമ്പോഴും കുട്ടികളോട് സംസാരിക്കുമ്പോഴുമെല്ലാം സ്മാര്‍ട്‌ഫോണ്‍ ഉപയോഗിക്കുന്ന രക്ഷാകര്‍ത്താക്കളാണെങ്കില്‍ ഇത് കുട്ടികളില്‍ സ്വഭാവമാറ്റം ഉണ്ടാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

സ്വഭാവ വൈകല്യത്തിനു കാരണമാകും
കുറച്ചോ സാധാരണയില്‍ കവിഞ്ഞോ ഉള്ള സാങ്കേതികവിദ്യയുടെ ഉപയോഗം കുട്ടികളില്‍ സ്വഭാവവൈകല്യം ഉണ്ടാക്കുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. അധിക സെന്‍സിറ്റിവിറ്റി, കോപം, ഹൈപ്പര്‍ ആക്ടിവിറ്റി തുടങ്ങിയവ ഇതി​​​െൻറ ബാക്കിപത്രമാണ്. മാതാപിതാക്കള്‍ മൊബൈല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ അവര്‍ക്ക് കുട്ടികളോടുള്ള പ്രതികരണം കുറയുന്നു. ഇത് കുട്ടികളുമായുള്ള ആശയവിനിമയത്തിലും കുറവുണ്ടാക്കുന്നു.

മൊബൈലില്‍ ഒരു സെല്‍ഫി എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കൈ വെറുതെ വിറക്കുന്നുവെന്ന തോന്നല്‍, കൃത്യമായ ആംഗിള്‍ കിട്ടുന്നില്ലെന്ന തോന്നല്‍, മുഖം നന്നായി പകര്‍ത്താന്‍ പറ്റുന്നില്ല. ശരിയാകുമോ എന്ന ആശങ്ക. എത്രയെടുത്താലും നന്നായില്ലെന്ന തോന്നലില്‍ പിന്നെയും പിന്നെയും ചിത്രമെടുക്കുക, സുഹൃത്തുക്കള്‍ തകര്‍പ്പന്‍ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ തുരുതുരാ പോസ്റ്റ് ചെയ്യുന്നത് കാണുമ്പോള്‍ അസൂയ തോന്നി അതിലും കൂടുതല്‍ സെല്‍ഫി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുക, ഇത്തരം 'സെല്‍ഫി ഡിസ്ഫങ്ഷന്‍' മൂലം പിറക്കുന്ന അപകര്‍ഷതാ ബോധം-ഇവയെല്ലാം സെല്‍ഫി ഭ്രമം മാനസികരോഗതലത്തിലേക്ക് എത്തിക്കുന്നവയാണ്.

നേരിലുള്ള സൗഹൃദം മികച്ചത്
നന്മ നിറഞ്ഞ ജീവിതം നയിച്ചാല്‍ ജീവിതത്തിന് ലൈക്ക് കിട്ടും. നേരില്‍ കാണുന്ന സൗഹൃദങ്ങളാണ് കമ്പ്യൂട്ടറില്‍ തെളിയുന്ന സൗഹൃദങ്ങള്‍ക്കും അപ്പുറം നിലകൊള്ളുന്നത്. 'സെല്‍ഫിയല്ല സെല്‍ഫ് നല്‍കുന്നത്.' 'നീ നന്നായിരിക്കുന്നു', 'നി​​​െൻറ ഡ്രസ് മനോഹരമായിരിക്കുന്നു' എന്നിങ്ങനെയുള്ള വാക്കുകള്‍ പറഞ്ഞ് മാതാപിതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഫോട്ടോക്ക് ലൈക്ക് ചെയ്യുന്നതിലും നല്ലതാണ് സുഹൃത്തില്‍ നിന്ന്​ നേരിട്ടുള്ള അഭിനന്ദനം എന്ന് തിരിച്ചറിയുക. ലൈക്ക് കൂടുന്നത് ഫോട്ടോകള്‍ക്ക് മാത്രമാണ്.

തയാറാക്കിയത്: നദീറ അന്‍വര്‍
MSc. Psychology; PGDGC

Tags:    
News Summary - Selfie Become A Disease -Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.