Posted On
date_range Updated On
date_range ‘വിവാഹമോചിതർ പെെട്ടന്ന് മരിക്കുന്നു’
വാഷിങ്ടൺ: വിവാഹമോചനം പലർക്കും മരണത്തിലെത്താനുള്ള എളുപ്പവഴിയാകുന്നുണ്ടോ? ഉണ്ടെന്നാണ് അരിസോണ യൂനിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനം തെളിയിക്കുന്നത്. വിവാഹമോചനത്തിനുശേഷം ആളുകൾ മാനസികസംഘർഷം കുറക്കുന്നതിനായി പുകവലി തുടങ്ങുന്നു. ഇത് ആരോഗ്യം നശിക്കാനിടയാക്കുന്നു.
വിവാഹമോചിതരിൽ വ്യായാമവും കുറവായിരിക്കും. 5786 പേരെയാണ് ഗവേഷകർ പഠനവിധേയമാക്കിയത്. അതിൽ 926 പേർ വിവാഹമോചിതരും പുനർവിവാഹം ചെയ്യാത്തവരുമായിരുന്നു. ഇത്തരം ആളുകൾ വിവാഹിതരേക്കാൾ ജീവിതത്തിൽ അസംതൃപ്തരാണെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.