അന്ധത മാറ്റാൻ ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന്​; വില അഞ്ചു കോടി

ന്യൂയോർക്ക്​: അഞ്ചുകോടി രൂപക്ക്​ അന്ധതമാറ്റാമെന്ന വാഗ്​ദാനവുമായി അമേരിക്കൻ കമ്പനി. റെറ്റിനയു​െട നാശംമൂലമുണ്ടാകുന്ന അപൂർവ അന്ധത മാറ്റാനുള്ള മരുന്നാണ്​ കമ്പനി വികസിപ്പിച്ചെടുത്തത്​. ​ ഒറ്റ ഡോസ്​ കൊണ്ട്​ രോഗം മാറുമെന്ന്​ കമ്പനി അവകാശപ്പെടുന്ന മരുന്നിന്​ വില അഞ്ചു കോടി രൂപയാണ്​. 

കണ്ണി​​െൻറ കാഴ്​ച പടലമായ റെറ്റിന നശിക്കുന്ന അപൂർവ പാരമ്പര്യ രോഗം തടയാനാണ്​ ലോകത്ത്​ ഏററവും വിലകൂടിയ മരുന്ന്​ നിർമിച്ചിരിക്കുന്നത്​. റെറ്റിന നശിച്ച്​ പൂർണ്ണ അന്ധതയിലേക്ക്​ നയിക്കുന്ന രോഗത്തിനെതിരെ ലക്ഷ്വർന എന്ന മരുന്നാണ്​ പുറത്തിറക്കിയിരിക്കുന്നത്​. 

ജീൻ തെറാപ്പി വഴിയാണ്​ മരുന്ന്​ നിർമിച്ചത്​.  ഫിലാഡൽഫിയയിലെ സ്​പാർക്ക്​ തെറാപ്യൂട്ടിക്​സ്​ ആണ്​ നിർമാതാക്കൾ. മരുന്നിന്​ ഡിസംബർ പകുതിയോടെ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷൻ അനുമതി ലഭിച്ചിരുന്നു. 

പാരമ്പര്യമായി റെറ്റിന നശിക്കുന്നത്​ അപൂർവ രോഗമാണ്​. രോഗബാധിതർക്ക്​ 18 വയസിനു മുമ്പായി തന്നെ കാഴ്​ച നഷ്​ടമാകാൻ തുടങ്ങും. രോഗം അപൂർവമായതിനാൽ തന്നെ 50 പേരിൽ മാത്രമേ മരുന്ന്​ പരീക്ഷിച്ചിട്ടുള്ളൂ. എന്നാൽ ചികിത്​സാഫലം ജീവിതകാലം മുഴുവൻ ലഭിക്കുമെന്നാണ്​ കമ്പനി അവകാശപ്പെടുന്നത്​. 

മരുന്നിന്​ വൻ തുക ഇൗടാക്കുന്നത്​ വലിയ വിമർശനങ്ങൾക്ക്​ വഴി വെച്ചതോടെ രോഗം മാറിയില്ലെങ്കിൽ പണം തിരികെ നൽകുമെന്ന്​ കമ്പനി വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. നശിച്ച ജീനുകളെ പുനർനിർമിക്കുന്ന ലക്ഷ്വർന  ജീൻ തെറാപ്പി വഴി നിർമിച്ച ആദ്യ അമേരിക്കൻ ​െമഡിസിനാണ്​. നിലവിൽ 1000ഒാളം രോഗികളാണ്​ ഉള്ളത്​. വർഷാവർഷം 10 മുതൽ 20 ​പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്യുമെന്നാണ്​ കരുതുന്നത്​. 

Tags:    
News Summary - World's Most Expensive Drug Can Cure Blindness - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.