പോളിയോ പ്രതിരോധ തുള്ളിമരുന്ന്​ സുരക്ഷിതമെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി: അഞ്ചു വയസ്സു വരെയുള്ള കുട്ടികൾക്ക്​ നൽകി വരുന്ന പോളിയോ പ്രതിരോധ തുള്ളിമരുന്നിൽ വൈറസ്​ സാന്നിധ്യം കണ്ടെത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങളെ തള്ളി കേ​ന്ദ്രസർക്കാർ. ഇന്ത്യയിൽ വിതരണം ചെയ്യുന്ന തുള്ളിമരുന്ന്​ സുരക്ഷിതവും ഫലപ്രദവുമാണെന്ന്​ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.

തുള്ളിമരുന്ന് നിർമാതാക്കളിൽ ഒരു കമ്പനി​​ വിതരണം ചെയ്​തിരുന്ന മരുന്ന്​ നിലവാരമില്ലാത്തതാണെന്ന​ മാധ്യമ റിപ്പോർട്ടുകൾ പുറത്തു വന്നതോടെ മരുന്നിൽ വൈറസ്​ ഉണ്ടെന്ന തരത്തിൽ ഉൗഹാപോഹങ്ങൾ പ്രചരിച്ചിരുന്നതായും ഇൗ കമ്പനി നിർമിച്ച തുള്ളിമരുന്നി​​​​െൻറ​ വിതരണം നിർത്തി വെച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ഇൗ കമ്പനി നിർമിച്ച മരുന്നി​​​​െൻറ സ്​റ്റോക്കുകൾ പിൻവലിച്ചതായും മന്ത്രാലയം അറിയിച്ചു. മറ്റ്​ തുള്ളിമരുന്ന്​ നിർമാതാക്കളുടെ മരുന്ന്​ പരിശോധനക്ക്​ വിധേയമാക്കി ആവശ്യമായ നിലവാരം ഉണ്ടെന്ന്​ ഉറപ്പു വരുത്തിയിട്ടുണ്ട്​.

കുട്ടികളുടെ ക്ഷേമത്തിനും അവർക്ക്​ സുരക്ഷിതവും ഫലപ്രദവുമായ പോളിയോ തുള്ളിമരുന്നാണ്​ ലഭിക്കുന്നതെന്ന്​ ഉറപ്പു വരുത്തുന്നതിനുമായി ഇൗ നിർമാതാക്കളുടെ തുള്ളിമരുന്നാണ്​​ പോളിയോ നിർമാർജന യജ്ഞത്തിൽ ഉപയോഗിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Polio vaccines safe and effective assures Centre -Health news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.