ജെന്‍റോബോട്ടിക്സിന്‍റെ ഹെല്‍ത്ത് കെയര്‍ ഗവേഷണ കേന്ദ്രം ടെക്നോസിറ്റിയില്‍

തിരുവനന്തപുരം: ഹെല്‍ത്ത് കെയര്‍ റോബോട്ടിക്സ് ഉത്പന്നങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ജെന്‍റോബോട്ടിക് ഇന്നൊവേഷന്‍സ് തിരുവനന്തപുരം ടെക്നോസിറ്റിയില്‍ പുതിയ ഗവേഷണ വികസന കേന്ദ്രം തുറന്നു. മന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനും ഗവേഷണ വികസനത്തിന് ഊന്നല്‍ നല്‍കാനുമാണ് പുതിയ കേന്ദ്രത്തിലൂടെ ജെന്‍റോബോട്ടിക്സ് ലക്ഷ്യമിടുന്നത്. കൂടാതെ ഈ മേഖലയില്‍ നൂറുകണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഏറ്റവും വിജയിച്ച കമ്പനികളിലൊന്നാണ് ജെന്‍റോബോട്ടിക്സ്. മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനുള്ള ആദ്യ റോബോട്ടായ 'ബന്‍ഡികൂട്ട്' ഇതില്‍ പ്രധാനപ്പെട്ടതാണ്. മനുഷ്യപ്രയത്നം കുറച്ച് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്ന ബന്‍ഡികൂട്ട് കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഉപയോഗപ്പെടുത്തുന്നുണ്ട്.

കിംസ്ഹെല്‍ത്ത് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ മേധാവി ഡോ.നിത ജെ., ജെന്‍റോബോട്ടിക് ഇന്നൊവേഷന്‍സ് ഡയറക്ടര്‍മാരായ വിമല്‍ ഗോവിന്ദ് എം.കെ, നിഖില്‍ എന്‍.പി, റാഷിദ് കെ, അരുണ്‍ ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    
News Summary - Genrobotics' healthcare research center at Technocity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.