കോവിഡിനെ തടയാൻ മാസ്​ക്​ തന്നെ മുഖ്യം

ന്യൂയോർക്ക്​: കോവിഡ്​ ബാധ തടയാൻ ഫലപ്രദമായ മാർഗം മുഖാവരണം ധരിക്കുന്നതാണെന്ന്​ പഠനം. കോവിഡ്​ പ്രഭവകേന്ദ്രങ്ങളിൽ മാസ്​ക്​ ധരിക്കുന്നതുവഴി പതിനായിരത്തോളം പേർ വൈറസ്​ ബാധയിൽനിന്ന്​ രക്ഷപ്പെട്ടിരിക്കാമെന്നും പറയുന്നു. 

സാമൂഹിക അകലം പാലിക്കുന്നതിനെക്കാളും വീടുകളിൽ തന്നെ കഴിഞ്ഞുകൂടുന്നതിനേക്കാളും ഫലപ്രദമായി മാസ്​ക്​ ഉപയോഗിക്കുന്നതു വഴി വൈറസ്​ ബാധയേൽക്കുന്നത്​ തടയാനാകും. അമേരിക്കയിലെ പ്രൊസീഡിങ്​സ്​ ഓഫ്​ നാഷനൽ അകാദമി ഓഫ്​ സയൻസിൽ നടത്തിയ പഠനത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​.  

വടക്കൻ ഇറ്റലിയിലും ന്യൂയോർക്കിലും മാസ്​ക്​ നിർബന്ധമാക്കിയതുവഴി രോഗം ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞതായും പഠനത്തിൽ പറയുന്നു.  ന്യൂയോര്‍ക്കില്‍ മുഖാവരണം നിര്‍ബന്ധമാക്കുന്നത് വഴി ഏപ്രില്‍ 17 മുതല്‍ മെയ് ഒമ്പതു വരെ രോഗബാധിതരുടെ എണ്ണം 66,000 ത്തോളം കുറക്കാൻ കഴിഞ്ഞു.  മുഖാവരണം ഉപയോഗിച്ചതിലൂടെ ഏപ്രില്‍ ആറുമുതല്‍ മെയ് ഒമ്പതു വരെ ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണത്തില്‍ 78,000 ത്തോളം കുറവുണ്ടായതായും ഗവേഷകര്‍ പറയുന്നു. 

ന്യൂയോർക്കിൽ ജനങ്ങൾ മാസ്​ക്​ ധരിച്ചുനടക്കാൻ തുടങ്ങിയതോടെ ദിവസേന രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ മൂന്നുശതമാനം കുറവുണ്ടായി. എന്നാൽ രാജ്യത്തിൻെറ മറ്റു ഭാഗങ്ങളിൽ രോഗബാധ ഉയർന്നുകൊണ്ടിരുന്നു. 

മുഖാവരണം ധരിക്കുന്നതുവഴി നേരിട്ടുള്ള സമ്പർക്കം വഴിയും വായുവിൽ കൂടിയും രോഗം ബാധിക്കുന്നത്​ തടയാനാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 


 

Tags:    
News Summary - Wearing Masks May Have Prevented Thousands Of COVID Cases -Health news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.