പലരും വായുടെ ശുചിത്വത്തിനായി ദിവസവും മൗത്ത് വാഷ് ഉപയോഗിക്കാറുണ്ട്. എന്നാൽ ദിവസത്തിൽ രണ്ടുതവണയിൽ കൂടുതൽ ആന്റിബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സാൻ ജുവാൻ ഓവർവെയ്റ്റ് അഡൽറ്റ്സ് ലോഞ്ചിറ്റ്യൂഡിനൽ സ്റ്റഡി 40 മുതൽ 65 വയസ്സുവരെയുള്ള 945 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദിവസവും രണ്ടുതവണ മൗത്ത് വാഷ് ഉപയോഗിക്കുന്നവർക്ക് പ്രമേഹമോ പ്രീ-ഡയബറ്റിസോ വരാനുള്ള സാധ്യത 49 മുതൽ 55 ശതമാനം വരെ കൂടുതലാണ്.ദിവസത്തിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്നവരിലോ അതിൽ കുറവ് ഉപയോഗിക്കുന്നവരിലോ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ല.
പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങൾ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനിൽക്കുന്നുണ്ടെന്ന് ഈ കണ്ടെത്തൽ വ്യക്തമാക്കുന്നു. നമ്മുടെ വായയിൽ നൂറുകണക്കിന് ബാക്ടീരിയകളുണ്ട്. എന്നാൽ അവയെല്ലാം ദോഷകരമല്ല. വായയിലെ ചില നല്ല ബാക്ടീരിയകൾ ഭക്ഷണത്തിലെ നൈട്രേറ്റുകളെ നൈട്രൈറ്റുകളായി മാറ്റുന്നു. ഈ നൈട്രൈറ്റുകൾ പിന്നീട് നൈട്രിക് ഓക്സൈഡ് ആയി മാറുന്നു. രക്തസമ്മർദം നിയന്ത്രിക്കാനും ശരീരത്തിലെ മെറ്റബോളിസം ശരിയായി നടക്കാനും ഇത് അത്യാവശ്യമാണ്.
ആന്റിബാക്ടീരിയൽ മൗത്ത് വാഷുകൾ ഉപയോഗിക്കുമ്പോൾ അവ ദോഷകരമായ ബാക്ടീരിയകൾക്കൊപ്പം ഈ നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ഇത് ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.