ആരോഗ്യമുള്ള തലച്ചോറിന് വേണം നല്ല ഭക്ഷണം

രാമനാഥൻ ഒരു സാധാരണക്കാരനാണ്. പ്രശ്നങ്ങളും സ്വപ്നങ്ങളും എല്ലാമുള്ള സാധാരണ ഗൃഹനാഥൻ. ദൈനംദിന കർമ്മങ്ങൾക്ക് ഇടയ ിൽ ചെറിയ ചെറിയ മറവികൾ രാമനാഥനെ അലട്ടിയിരുന്നു. പങ്കെടുക്കാനുള്ള യോഗങ്ങളുടെ സമയം മറക്കുക, കടയിൽനിന്ന് വാങ്ങേണ ്ട സാധനങ്ങളിൽ ചിലത് മറന്നുപോവുക അങ്ങിനെ ചില ചെറിയ മറവികൾ. ഇതൊന്നും അദ്ദേഹം വലിയ കാര്യമായി എടുത്തിരുന്നില്ല.

എന്നാൽ മറവി പതിയെ അയാളെ പാടെ കീഴ്പ്പെടുത്താൻ തുടങ്ങി. മക്കൾ ഒരുപാടുണ്ടെങ്കിലും മറവിരോഗം ബാധിച്ച അച്ഛൻ അവർക ്ക് ഒരു തീരാ ബാധ്യതയായി. അവർ വൃദ്ധസദനങ്ങൾ തേടാനും തുടങ്ങി...ചുറ്റും ഒന്ന് കണ്ണോടിച്ചാൽ ഇതുപോലെ അനേകം രാമനാഥൻമാ രെ നമുക്ക് കാണാം...

ശരീരത്തിലെ ഏതൊരു അവയവത്തെയും പോലെ തലച്ചോറി​​​​െൻറ ആരോഗ്യവും പ്രധാനമാണ്. നമ്മുടെ മസ്തിഷ ്കം മികച്ചൊരു ഓർഗാനിക് മെഷീനാണ്. ശരീരത്തിലെ ചലനം, പ്രവർത്തനം, വികാരം, ചിന്തകൾ.. എല്ലാം വേഗത്തിൽ നടക്കണമെങ്കിൽ മസ ്തിഷ്കം തന്നെ വിചാരിക്കണം. തലച്ചോറിൻറെ ആരോഗ്യം കാര്യക്ഷമമല്ലെങ്കിൽ എല്ലാം അവതാളത്തിലാകും. ഓർമ്മശക്തിയും ബുദ ്ധിശക്തിയും ഇല്ലെങ്കിൽ തന്നെ നമുക്ക് നിലനിൽപ്പ് ഉണ്ടാവില്ല. ആയിരക്കണക്കിന് കർമ്മങ്ങൾ ഒരേസമയം നിയന്ത്രിക്കു ന്നു എന്നുള്ളതാണ് മസ്തിഷ്കത്തിലെ പ്രത്യേകത. രക്തയോട്ടം, ഹോർമോൺ ബാലൻസ്, ശ്വസനം തുടങ്ങി എല്ലാത്തിേൻറയും താക്കോ ൽ തലച്ചോറാണ് എന്ന് പറയാം.

തലച്ചോറിനെ അറിയാം
ന്യൂറോണുകൾ കൊണ്ടാണ് തലച്ചോർ ഉണ്ടാക്കിയിരിക്കുന്നത്. ഏതാണ്ട് 100 ബില്യൻ ന ്യൂറോണുകളാണ് നമ്മുടെ തലച്ചോറിലുളളത്. തലച്ചോറ് കൃത്യമായി പ്രവർത്തിക്കണമെങ്കിൽ ഇവയുടെ ആശയവിനിമയം കൃത്യമായി ന ടക്കണം. ഇ.ഇ.ജി (Electro enciphalogram) പരിശോധനയിലൂടെ തലച്ചോറി​​​െൻറ പ്രവർത്തനക്ഷമത മനസിലാക്കാം.

തലച്ചോറിലെ ഭാഗങ്ങൾ

  1. സെറിബല്ലം
  2. സെറിബ്രം
  3. ബ്രെയിൻ സ്റ്റെം
  4. ഹൈപ്പോതലാമസ്
  5. പിറ്റ്യൂറ്ററിഗ്ലാൻറ്

തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ചില ഭക്ഷണ പദാർത്ഥങ്ങൾ വളരെയേറെ സഹായിക്കും. അവ ഏതൊക്കെയെന്ന് നോക്കാം.

  • വെള്ളക്കടല

മഗ്നീഷ്യത്തി​െൻറ കലവറയാണ് വെള്ളക്കടല. ഇത് ന്യൂറോണുകൾ തമ്മിലുള്ള സന്ദേശങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നു.

  • മുട്ട

മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ അടങ്ങിയിട്ടുണ്ട്. ഒാർമശക്തി വർധിപ്പിക്കാൻ ഇത് വളരെയേറെ സഹായിക്കുന്നു.

  • കോര മീൻ/കിളി മീൻ

ഇതിൽ ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. അതിനാൽ മസ്തിഷ്ക കോശങ്ങളുടെ വളർച്ചക്ക്​ ഇത് വളരെയേറെ സഹായിക്കുന്നു.

  • ഡാർക്ക് ചോക്ലേറ്റ്

ഇവയിൽ ആൻറിഓക്സിഡൻറ്സ് അടങ്ങിയിരിക്കുന്നു. അതിനാൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ല മാനസികാവസ്ഥ പ്രദാനം ചെയ്യുന്നു.

  • നട്ട്സ്

തലച്ചോറി​െൻറ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. ഇവ ദിവസവും കഴിക്കുന്നത് നല്ലതാണ്.

  • ഒലിവ് ഓയിൽ

ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയ ഒലീവ് ഓയിലിൽ ആൻറി ഓക്സിഡൻറ്സ് അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്കത്തെ രോഗത്തിൽ നിന്നും സംരക്ഷിക്കുന്നു. മാനസിക സമ്മർദം കുറച്ച് ഓർമ്മശക്തി നൽകുന്നു. രണ്ട് ടീസ്പൂൺ ഒലിവ് ഓയിൽ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

  • ബ്രോക്കോളി

കോളിങ് എന്ന സംയുക്തത്തി​െൻറ കേന്ദ്രമാണ് ബ്രോക്കോളി. ഇത് ഓർമ്മശക്തി വർധിപ്പിക്കുന്നു. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ തലച്ചോറി​​െൻറ പ്രവർത്തനം ത്വരിതപ്പെടുത്തും.

  • കാബേജ്

പോളിഫിനോൾസ് അടങ്ങിയ ഇവ ആൻറി ഓക്സിഡൻറ് ആയി പ്രവർത്തിക്കുന്നു.

  • ബ്ലൂബെറിസ്

തലച്ചോറിനുണ്ടാകുന്ന എല്ലാ കേടുപാടുകളും ഇല്ലാതാക്കാൻ സഹായകമാണ്.

  • അവക്കാഡോ

ഇത് കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.


നല്ല ഭഷണം ശീലമാക്കൂ, പ്രസന്നതയോടെ ഇരിക്കൂ...
‘നിങ്ങൾ പറഞ്ഞത് കളവാണെന്ന് അന്നം തിന്നുന്നവർക്ക് മനസ്സിലാവും’ കവല പ്രസംഗങ്ങളിലൊക്കെ ഘോരഘോരം പ്രസംഗിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ ഇങ്ങനെ പറയുന്നത് േകട്ടിരിക്കും. തിന്നുന്നതും മനസ്സിലാവുന്നതും തമ്മിലെന്ത് ബന്ധമെന്ന് കരുതി നെറ്റി ചുളിക്കാൻ വരെട്ട..ബന്ധമുണ്ട്. നാം കഴിക്കുന്ന ആഹാരവും അതിലെ പോഷണവും നമ്മുടെ മനസുമായി അ​േഭദ്യമായി ബന്ധപ്പെട്ടിരിക്കുന്നു...

സെറോട്ടോണിൻ, എൻഡോർഫിൻ, നോർ അഡ്രിനാലിൻ, അസറ്റൈൽ കൊളിൻ തുടങ്ങി തലച്ചോറിലുള്ള അറുപതോളം ന്യൂറോ ട്രാൻസ്മിറ്ററുകളാണ് നമ്മുടെ വൈകാരിക ഭാവങ്ങളെ നിയന്ത്രിക്കുന്നത്. തലച്ചോറി​​​െൻറ അളവ്, കോശങ്ങളുടെ എണ്ണം, വികാരങ്ങളുടെ സന്തുലിതാവസ്ഥ ഇവയൊക്കെ ക്രമീകരിക്കുന്നത് ഈ ന്യൂറോ ട്രാൻസ്മിറ്ററുകളാണ്.

വെറുതെയിരിക്കുമ്പോൾ പോലും ചിലരെ പ്രസന്നതയോടെ കാണാറുണ്ട്. സെറോട്ടോണിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് പ്രസന്നത പ്രദാനം ചെയ്യുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന വിരുതൻ. പെെട്ടന്ന് ക്ഷുഭിതരാവുന്നതും ചിരിക്കാനാവാത്തതും മാനസികവിഭ്രാന്തിയുമെല്ലാം ഇത്തരത്തിൽ തലച്ചോറിൽ ന്യൂറോ ട്രാൻസ്മിറ്ററുകളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണമാണ്. അതുകൊണ്ടുതന്നെ തലച്ചോറി​​​െൻറ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ ശ്രദ്ധയോടുകൂടി തിരഞ്ഞെടുക്കേണ്ടതുണ്ട്.

നടന്നോളൂ.. തലച്ചോറിന് യൗവനം കിട്ട​െട്ട
തലച്ചോറിന് പ്രായമാകുന്നത് തടഞ്ഞ് യൗവനം നില നിർത്തുവാൻ നടത്തത്തിന് സാധിക്കുമെന്നാണ് പഠനം തെളിയിക്കുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് മസ്തിഷ്കത്തിലെ സർക്യൂട്ടുകളുടെ പരസ്പര ബന്ധം നഷ്ടപ്പെടുന്നത് സവാഭാവികമാണ്. എന്നാൽ നടത്തം ശീലമാക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നാണ് കണ്ടെത്തൽ. അറുപതിനും 80നും ഇടയിൽ പ്രായമുള്ള 70 പേരെ ഒരുവർഷം പഠനത്തിനു വിധേയരാക്കിയാണ് തലച്ചോറി​​​െൻറ പ്രായവും നടത്തവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.

മസ്തിഷ്കമരണം
അമിത രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്കത്തിലെ കോശങ്ങൾക്ക് സ്ഥിരമായി നാശം സംഭവിക്കുന്ന അവസ്ഥയാണ് മസ്തിഷ്ക മരണം. മരണത്തി​​​െൻറ പര്യായമായാണ് മസ്തിഷ്ക മരണത്തെ കണക്കാക്കുന്നത്. അതായത് മസ്തിഷ്കമരണം സംഭവിച്ച ഒരു രോഗി ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരാറില്ല.

അമിത രക്തസ്രാവം, തലച്ചോറിൽ രക്തം കട്ടപിടിക്കൽ, തലച്ചോറിലെ കോശങ്ങളുടെ ശക്തമായ ക്ഷതം ഇവയൊക്കെയാണ് മസ്തിഷ്ക മരണത്തിന് കാരണങ്ങൾ. തലച്ചോറി​​​െൻറ പ്രത്യേക ഞരമ്പുകൾക്ക് ഉണ്ടാകുന്ന ക്ഷതം കാരണം അബോധാവസ്ഥയിലാവുന്ന അവസ്ഥയാണ് കോമ.


Tags:    
News Summary - Healthy Food for Brain - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.