എത്ര നാൾ ജീവിക്കും​? രക്​തം പരിശോധിച്ചാൽ അറിയാം

രക്തപരിശോധനയിലൂടെ രോഗം മാത്രമല്ല കണ്ടെത്താനാവുക. എത്രനാൾ ജീവിക്കുമെന്നും അറിയാനാവും. ബോസ്റ്റൺ യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇൗ കണ്ടുപിടിത്തത്തിന് പിന്നിൽ. ഇതിനായി 5000 പേരുടെ രക്ത സാമ്പിളുകൾ ശേഖരിച്ച്, വ്യക്തികളുടെ നിലവിലെ ആരോഗ്യസ്ഥിതി തുടങ്ങിയ ഘടകങ്ങൾ ശേഖരിച്ച് വിലയിരുത്തിയതായി ബന്ധപ്പെട്ട ഗവേഷകർ പറയുന്നു. ഇത്തരമൊരു പരിശോധന അംഗീകരിക്കപ്പെട്ടാൽ രോഗസാധ്യത മനസ്സിലാക്കി ആരോഗ്യം സംരക്ഷിക്കാൻ രക്തംമാത്രം പരിശോധിച്ചാൽ മതിയെന്നാണ് പഠനം.

വിരലടയാളം നോക്കി മഞ്ഞപ്പിത്തം അറിയാം


മഞ്ഞപ്പിത്തം കണ്ടെത്താൻ ഇനി വിരലടയാളം മതിയാകും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, ഗുവാഹതിയിലെ ഗവേഷകരാണ് കണ്ടുപിടിത്തം നടത്തിയത്. വിരലടയാളത്തിലൂടെ രക്തത്തിലെ ബിലിറുബിൻ തിരിച്ചറിയാം. ഇതിലൂടെ മഞ്ഞപ്പിത്തം കണ്ടെത്താനുമാവും.

ലോ കേലാറി സ്വീറ്റ്നറുകൾ ശരീരഭാരമുയർത്തും


പഞ്ചസാരക്ക് പകരമുപയോഗിക്കുന്ന കേലാറി കുറഞ്ഞ സ്വീറ്റ്നേഴ്സ് ശരീരത്തിൽ കൊഴുപ്പടിയാൻ ഇടയാക്കുമെന്നാണ് യു.എസിലെ ഡിപ്പാർട്മെൻറ് ഒാഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവിസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാൺ ഏജിങ്ങിെൻറ പഠനം. ഇവയുപയോഗിക്കുന്നത് കാരണം അടിവയറ്റിലാണ് കൊഴുപ്പ് കൂടുന്നത്. കൃത്രിമ പഞ്ചസാര നമ്മുടെ ഉപാപചയപ്രവർത്തനെത്ത തകരാറിലാക്കുന്നതാണ് കൊഴുപ്പ് കൂടാൻ കാരണം. 1400ഒാളം പേരിൽ നടത്തിയ പഠനത്തിെൻറ ഭാഗമായാണ് കണ്ടുപിടിത്തം.

സ്തനാർബുദ ചികിത്സക്ക് വാക്സിൻ


സ്തനാർബുദത്തിെൻറ ആദ്യഘട്ടത്തിലുള്ളവർക്ക് ചികിത്സയിൽ സഹായകമായേക്കാവുന്ന വാക്സിനാണിത്. ക്ലിനിക്കൽ കാൻസർ റിസർച്ചിൽ പ്രസിദ്ധീകരിച്ച  പഠനത്തിലാണ് ഇതു സംബന്ധിച്ച വിവരമുള്ളത്.  ഇമ്യൂണോതെറപ്പി എന്നുവിളിക്കുന്ന ഇൗ മരുന്ന് നമ്മുടെതന്നെ പ്രതിരോധ സംവിധാനത്തെ  ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അർബുദ കോശങ്ങളോടു ചേർന്നുള്ള പ്രോട്ടീനിനെയാണ് ഇൗ മരുന്ന് ആക്രമിക്കുക. അർബുദ ചികിത്സയുടെ ദൂഷ്യഫലങ്ങളായ മുടികൊഴിച്ചിൽ, ഛർദി എന്നിവയുണ്ടാകില്ലെന്നും പറയുന്നു.

ജോലിസ്ഥലത്ത് കേക്ക് കഴിക്കേണ്ട


ജോലിെചയ്യുന്ന സ്ഥാപനങ്ങളിൽ സഹപ്രവർത്തകർ സന്തോഷം പങ്കിടാൻ കേക്കും മറ്റ് മധുരപലഹാരങ്ങളും നൽകാറില്ലേ? എന്നാൽ, ഇൗ പരിപാടി അമിതവണ്ണത്തിന് കാരണമാകുമെന്ന് യു.കെയിൽ നടന്ന പഠനങ്ങൾ പറയുന്നു. മാത്രമല്ല, ദന്തശുചിത്വം കുറയാനും ഇത് കാരണമാകും. 

തിരക്കേറിയ നഗരം ഗർഭിണികൾക്ക് ദോഷകരം


വാഹന ഗതാഗതം കൂടുതലുള്ള തിരക്കേറിയ റോഡിന് സമീപം താമസിക്കുന്ന ഗർഭിണികൾക്ക് സങ്കീർണത കൂടുമെന്ന് മുന്നറിയിപ്പ്.  വാഹനങ്ങളിൽനിന്നുള്ള വാതകങ്ങളും ട്രാഫിക്കിലെ ശബ്ദകോലാഹലങ്ങളും ഗർഭിണികളുടെ സ്ട്രെസ് അളവ് കൂട്ടി ഗർഭകാലത്ത് രക്തസമ്മർദം കൂടുന്ന അവസ്ഥയായ പ്രീ^എക്ലാംപ്സിയക്കു കാരണമാകും. യൂനിവേഴ്സിറ്റി ഒാഫ് കോപൺഹേഗനിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ തിരക്കേറിയ റോഡിന് സമീപം താമസിക്കുന്നവർക്ക് ഡിമൻഷ്യ സാധ്യത കൂടുതലാെണന്ന് പറയുന്നു.

 

Tags:    
News Summary - health tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.