ആരോഗ്യസംരക്ഷണം നിങ്ങളുടെ കൈകളില്‍

രോഗ്യം എന്നാല്‍ അസുഖങ്ങള്‍ ഇല്ലാതിരിക്കുക എന്നല്ല. മറിച്ച് ശാരീരികവും മാന സികവുമായി സംതുലിതാവസ്ഥയില്‍ ഇരിക്കുക എന്നതാണ്. പകര്‍ച്ചവ്യാധികളുടെയും ജീവിതശൈലീ രോഗങ്ങളുടെയും ഇടയില്‍ പെട് ടിരിക്കുന്ന ജനങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം, ഈ രോഗങ്ങളില്‍ നിന്നു രക്ഷ തേടേണ്ടത് മരുന്നുകള്‍ വഴിയല്ലെന്നാണ്.

ശരീരത്തി​​​െൻറ തനതായ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയും അതുവഴി പ്രതിരോധശക്തി വര്‍ധിപ്പിക്കുകയ ും ചെയ്യുക. നമ്മള്‍ രോഗാവസ്ഥയില്‍ നിന്ന് മുക്തി പ്രാപിച്ച് കൂടുതല്‍ ആരോഗ്യവാന്മാര്‍ ആയിത്തീരുന്നു. ആരോഗ്യസംര ക്ഷണത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ താഴെ പറയുന്നു.

1. ശരിയായ ഭക്ഷണക്രമം

നി ങ്ങള്‍ എന്താണോ കഴിക്കുന്നത് അതാണ് നിങ്ങള്‍. അന്നജം (Carbohydrate), പ്രോട്ടീന്‍, കൊഴുപ്പ്, വൈറ്റമിന്‍സ് എന്നിവ അടങ്ങിയ താവണം ഭക്ഷണം. ഇവയുടെ ശരിയായ തോതാണ് പ്രധാനം. ശരാശരി ആരോഗ്യവാനായ വ്യക്തിക്ക് ഏകദേശം 50 ശതമാനം അന്നജം, 20-30 ശതമാനം പ്ര ോട്ടീന്‍, 10-20 ശതമാനം കൊഴുപ്പ്, ശരിയായ അളവില്‍ വൈറ്റമിന്‍, മൈക്രോ ന്യൂട്രിയന്‍സ് എന്നിവ അടങ്ങിയതാവണം ഭക്ഷണം.

കൃത്യ അളവില്‍ മാത്രമല്ല, കൃത്യ സമയത്തുമാവണം ഭക്ഷണം. തിരക്കിട്ട ജീവിതത്തില്‍ പലപ്പോഴും രണ്ടു നേരത്തെ ഭക്ഷണം ഒഴിവാക്കി എല്ലാംകൂടി ഒരുനേരത്ത് കഴിച്ചുതീര്‍ക്കുന്ന രീതി ഒരുതരത്തിലും അഭികാമ്യമല്ല. എന്നുമാത്രമല്ല രോഗകാരണമാകാറുമുണ്ട്. മൂക്കറ്റം ഭക്ഷണം മൂന്നു നേരവും കഴിക്കുന്നതും നല്ലതല്ല. രാവിലെയും ഉച്ചക്കും നിറവയറും രാത്രി അരവയറും ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. രണ്ടു നേരമായി ഭക്ഷണം ചുരുക്കുന്നത് മധ്യവയസിനുശേഷം നല്ലതാണ്. അമിതമായി സംസ്‌കരിച്ച ഭക്ഷണം അതായത് മൈദ, പഞ്ചസാര എന്നിവ അധികമായി ഉള്ള ബിസ്‌കറ്റ്, മധുരപാനീയങ്ങള്‍ എന്നിവ തീര്‍ത്തും ഒഴിവാക്കുന്നതാണ് ഉത്തമം.

2. ശാരീരിക വ്യായാമം

ലളിതവും പ്രായത്തിന് അനുസൃതമായും, സ്ഥിരമായും ചെയ്യാവുന്ന വ്യായാമമാണ് അഭികാമ്യം. ഒരു ശരാശരി മുതിര്‍ന്നയാള്‍ക്ക് ഒരു ദിവസം 30-40 മിനുട്ട്​ വരെ, നെറ്റിയും കക്ഷവും വിയര്‍ക്കുന്ന രീതിയില്‍ ചുരുങ്ങിയത് ആഴ്ചയില്‍ അഞ്ച്ദിവസം വരെ നടക്കുന്നതാണ് ഏറ്റവും നല്ല വ്യായാമം.

ഓടുക, നീന്തുക, സൈക്കിള്‍ ചവിട്ടുക, ഷട്ടില്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയാല്‍ വ്യായാമം കൂടുതല്‍ രസകരമാക്കാനും മുടക്കമില്ലാതെ തുടരാനും സഹായിക്കും. പേശികളുടെ ശക്തി വര്‍ധിപ്പിക്കാന്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ചെറിയ ഭാരങ്ങള്‍ ഉപയോഗിച്ച് വ്യായാമം ചെയ്യണം.

അധികമായാല്‍ അമൃതും വിഷമാണ്. ശരീരത്തിന് താങ്ങാവുന്നതിലും അപ്പുറം, വളരെ പെട്ടന്ന് വ്യായാമം ചെയ്യുന്നത് അഭികാമ്യമല്ല. പേശികളുടെ വലിപ്പം വര്‍ധിപ്പിക്കാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് രോഗകാരണമായേക്കാം.

3. മാനസികാരോഗ്യം കാത്തുസൂക്ഷിക്കുക

ഒരു മനുഷ്യന്‍ ആരോഗ്യവാനായിരിക്കുന്നത് ശരീരത്തോടൊപ്പം മനസും സംതുലിതാവസ്ഥയില്‍ ഇരിക്കുമ്പോഴാണ്. ഒരു ദിവസം ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും തിരക്കുകള്‍ മാറ്റിവെച്ച് മാനസിക പരിമുറുക്കം കുറയ്ക്കാന്‍ ഉപകരിക്കുന്ന ധ്യാനം, പ്രാര്‍ഥന എന്നിവക്കായി കണ്ടെത്താന്‍ ശ്രമിക്കണം.

മനുഷ്യന്‍ ഒരു സാമൂഹിക ജീവി ആയതിനാല്‍, നല്ല സുഹൃത്തുക്കളെ ഉണ്ടാക്കാനും നിലനിര്‍ത്താനും ത​​​െൻറ മാനസിക വ്യഥകള്‍ തുറന്നു ചര്‍ച്ച ചെയ്യാന്‍ ഉതകുന്ന കുടുംബ ബന്ധങ്ങള്‍ ഉണ്ടാക്കാനും ശ്രമിക്കേണ്ടതാണ്. കുടുംബത്തില്‍ മാനസിക രോഗങ്ങള്‍ ഉള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടാന്‍ മറക്കരുത്.

4. ലഹരി പദാർഥങ്ങൾ ഉപയോഗിക്കാതിരിക്കുക

Representative Image

പുകവലി, മദ്യം, മറ്റു ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം നിറുത്താൻ ശ്രദ്ധിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യം ഒരുമിച്ച് ഇല്ലാതാക്കാന്‍ കഴിയുന്നവയാണ് ഈ ശീലങ്ങള്‍. പുകവലി പോലെ തന്നെയാണ് അലസത, അല്ലെങ്കില്‍ വ്യായാമക്കുറവ്.

5. പരിസ്ഥിതി സംരക്ഷണം

നമ്മള്‍ ആരോഗ്യവാനായിരിക്കാന്‍ നമ്മുടെ ശരീരവും മനസും മാത്രം ആരോഗ്യമുള്ളതായാല്‍ പോര, നാം ഇടപെടുന്ന ചുറ്റുപാടുകളും ചുറ്റുമുള്ളവരും ആരോഗ്യത്തോടെ ഇരുന്നാല്‍ മാത്രമേ നമ്മുടെ ശ്രമങ്ങള്‍ വിജയിക്കൂ.

പരസ്യമായി തുപ്പുക, മലമൂത്രവിസര്‍ജ്ജനം ചെയ്യുക, മാലിന്യങ്ങള്‍ അലസമായി വലിച്ചെറിയുക, ഇവ സംസ്‌കരിക്കാതെയിരിക്കുക, എന്നിവ ചെയ്താല്‍ നമ്മുടെ ഇടയില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയും നമ്മുടെ ആരോഗ്യം അപകടത്തിലാവുകയും ചെയ്യും.

6. സാമൂഹ്യ ബന്ധങ്ങളുടെ കെട്ടുറപ്പ് സംരക്ഷിക്കുക

കെട്ടുറപ്പുള്ള സാമൂഹിക ബന്ധങ്ങള്‍ നമ്മളെ പിരിമുറുക്കത്തില്‍ നിന്നു സംരക്ഷിക്കുന്നു. പുകവലി, മദ്യം, ലഹരി പദാര്‍ഥങ്ങള്‍ എന്നിവയുടെ അടിമയായി തീരുന്നതില്‍ നിന്നു പിന്മാറാന്‍ ഇവ പ്രേരിപ്പിക്കുന്നു. മാനസിക രോഗങ്ങളായ വിഷാദരോഗം കെട്ടുറപ്പുള്ള സാമൂഹിക ബന്ധങ്ങളുള്ളവരുടെ ഇടയില്‍ താരതമ്യേന കുറവാണ്.

മേല്‍പറഞ്ഞ കാര്യങ്ങളില്‍ ശ്രദ്ധ വച്ച് മുന്നോട്ട് പോയാല്‍ ആരോഗ്യകരവും സന്തോഷകരവുമായ ഒരു ജീവിതം നമുക്ക് കെട്ടിപ്പടുക്കുവാന്‍ സാധിക്കും. ഭാവി തലമുറയെ കൂടി ഈ വഴിക്ക് നടത്തിയാല്‍ ആരോഗ്യകരമായ ഒരു ദേശത്തേയും അതുവഴി ലോകത്തേയും നമുക്ക് വാര്‍ത്തടുക്കാം.

(കോഴിക്കോട്‌ മേയ്ത്ര ആശ​ുപത്രിയിലെ ഇ​േൻറണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സല്‍ട്ടൻറാണ്​ ലേഖകൻ)

Tags:    
News Summary - health care in your hand -health news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.