നഖങ്ങളിെല ഫംഗസ് ബാധ പലരും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നമാണ്. സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരിലും കുട്ടികളേക്കാൾ കൂടുതൽ പ്രായമുള്ളവരിലുമാണ് നഖങ്ങളിൽ അണുബാധ കാണുന്നത്. എന്നാൽ, കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും അണുബാധയുണ്ടെങ്കിൽ നിങ്ങൾക്കും വരാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ, ഫംഗസ് ബാധ എങ്ങനെ ഉണ്ടാകുന്നുവെന്നോ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ പലർക്കുമറിയില്ല.
സാധാരണ മറ്റു സൂക്ഷ്മ ജീവികളെ പോലെ ഫംഗസും നമ്മുടെ ശരീരത്തിലുണ്ട്. എന്നാൽ, അവ അമിതമായി വളരാൻ തുടങ്ങുേമ്പാഴാണ് ഫംഗസ് ബാധിച്ചുവെന്ന് പറയുന്നത്. നഖങ്ങൾക്ക് മുകളിലോ അടിയിലോ നഖങ്ങൾക്കുള്ളിലോ ആയി ഫംഗസ് അമിതമായി വളരുേമ്പാൾ നഖങ്ങളെ ഫംഗസ് ബാധിച്ചുവെന്ന് പറയും.
ചൂടുള്ളതും ഇൗർപ്പമുള്ളതുമായ കാലാവസ്ഥയാണ് ഫംഗസ് ബാധക്കിടയാക്കുന്നത്. തുടകൾക്കിടയിലുണ്ടാകുന്ന ചൊറി, കാലിലെ വിണ്ടുകീറൽ, വളംകടി തുടങ്ങിയ ഫംഗസ് രോഗങ്ങൾ ഉള്ളവർക്ക് നഖങ്ങളിൽ ഫംഗസ് ബാധക്ക് സാധ്യത കൂടുതലാണ്. കൈവിരലുകളിലെ നഖങ്ങളേക്കാൾ കാൽവിരലുകളിലെ നഖങ്ങൾക്കാണ് ഫംഗസ് ബാധ കൂടുതൽ.
കാൽ വിരലുകൾ ഇറുക്കെ മൂടിക്കിടക്കുന്ന തരത്തിലുള്ള ചെരിപ്പുകൾ, ഷൂസുകൾ എന്നിവയുടെ ഉപയോഗമാണ് ഇതിന് ഒരു കാരണമെന്ന് അമേരിക്കൻ അക്കാദമി ഒാഫ് ഡെർമറ്റോളജി പറയുന്നു. മൂടിക്കിടക്കുന്ന ചെരുപ്പിനുള്ളിൽ ചൂടും ഇൗർപ്പവുമുണ്ടാകും. ഇത് ഫംഗസ് വളർച്ചക്ക് ഇടയാക്കുന്നുവെന്നാണ് അമേരിക്കൻ അക്കാദമി ചൂണ്ടിക്കാട്ടുന്നത്.
നിങ്ങൾ പെഡിക്യൂറോ മാനിക്യൂറോ ചെയ്യുേമ്പാൾ അതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
നഖങ്ങളിലെ അണുബാധ പലതരത്തിൽ ഉണ്ടാകാം. എന്നാൽ, അവയിൽ പലതും തടയാവുന്നതുമാണ്. നഖങ്ങളിൽ ഫംഗസ് ബാധയുണ്ടാകാൻ സാധ്യത കൂടുതൽ ഉള്ളവർ:
നഖത്തിെൻറ ഒരു ഭാഗം മാത്രമായോ മുഴുവനായോ ഒന്നിൽ കൂടുതൽ നഖങ്ങൾക്കോ അണുബാധയേൽക്കാം.
അണുബാധയേറ്റതിെൻറ ലക്ഷണങ്ങൾ:
എന്നാൽ, ഡോക്ടറുടെ അഭിപ്രായമറിഞ്ഞു മാത്രമേ ഇത് ഫംഗസ് ബാധയാെണന്ന് ഉറപ്പിക്കാവൂ.
ഫംഗസ് ബാധക്ക് പൂർണമായി ഫലം തരുന്ന ചികിത്സയില്ല. പല ചികിത്സകളും തത്കാലം ഫലം തരുേമ്പാഴും രോഗം പിന്നീട് തിരിച്ചു വരുന്നതായി കാണാം. പലതും നഖത്തിൽ നെയിൽ പോളിഷ് ചെയ്യുന്ന ഫലം മാത്രമേ തരുന്നുള്ളൂ.
രോഗം വരുന്നതിനു മുമ്പ് തന്നെ തടയാൻ ശ്രമിക്കാം:
ചിലരിൽ നഖങ്ങൾക്ക് ഏൽക്കുന്ന അണുബാധ ഒരിക്കലും മാറില്ല. പുതിയ നഖം ഉണ്ടാകുേമ്പാൾ അണുബാധ ഏൽക്കാത്തവ ഉണ്ടാകുന്നതു വരെയും ഇതു നിലനിൽക്കും. എന്നാൽ, ഇവക്ക് പിന്നീട് അണുബാധ ഏൽക്കാനുള്ള സാധ്യതയുമുണ്ട്. ചിലപ്പോൾ നഖം സ്ഥിരമായി നശിച്ചു പോകുന്നതിനും ഇതിടയാക്കും. ഗുരുതര പ്രശ്നങ്ങളുള്ളവർക്ക് ചിലപ്പോൾ ശരീരത്തിെൻറ മറ്റു ഭഗങ്ങളിലേക്ക് അണുബാധ ബാധിച്ചേക്കാം. പ്രമേഹ രോഗികൾക്ക് നഖങ്ങളിൽ അണുബാധ കൂടിയുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.