മൗ​ത്‍വാ​ഷ് ഉ​പ​യോ​ഗി​ച്ച് വാ​യ ക​ഴു​കു​ന്ന​ത് ര​ക്ത​സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കാ​നും ഹൃ​ദ​യാ​രോ​ഗ്യം ന​ഷ്ട​പ്പെ​ടാ​നും കാ​ര​ണ​മാ​കു​​മ​ത്രേ! ഈ ​അ​വ​കാ​ശ​വാ​ദ​വു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ര​വ​ധി വി​ഡി​യോ​ക​ളാ​ണു​ള്ള​ത്. ഹൃ​ദ​യ​ത്തി​ന്റെ ആ​രോ​ഗ്യ​ത്തി​ന് പ​ര​മ​പ്ര​ധാ​ന​മാ​യ ‘ന​ല്ല’ ബാ​ക്ടീ​രി​യ​ക​ളെ മൗ​ത്‍വാ​ഷ് തു​ട​ച്ചു​നീ​ക്കു​മെ​ന്നാ​ണ് വി​ഡി​യോ​ക​ളി​ൽ പ​റ​യു​ന്ന​ത്. സം​ഗ​തി ഇ​ത്തി​രി ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ങ്കി​ലും ​കീ​ശ​യി​ലു​ള്ള മൗ​ത്‍വാ​ഷ് വ​ലി​ച്ചെ​റി​യു​ന്ന​തി​നു മു​മ്പ് ഇ​തി​ൽ വാ​സ്ത​വ​മു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാം.

നി​ര​വ​ധി വ്യ​ത്യ​സ്ത​മാ​യ ബാ​ക്ടീ​രി​യ​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണ് ന​മ്മു​ടെ വാ​യ. ഈ ​ബാ​ക്ടീ​രി​യ​ക​ൾ ഒ​രു​മി​ച്ച് സ​ന്തു​ലി​ത​വും വൈ​വി​ധ്യ​പൂ​ർ​ണ​വു​മാ​യ ഒ​രു മൈ​ക്രോ​ബ​യോം രൂ​പ​പ്പെ​ടു​ത്തു​ന്നു​ണ്ട്. രോ​ഗ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന ബാ​ക്ടീ​രി​യ​ക​ളു​ടെ അ​മി​ത​വ​ള​ർ​ച്ച ത​ട​യാ​നും ശ​രീ​ര​ത്തി​ന്റെ മെ​റ്റ​ബോ​ളി​ക് സം​വി​ധാ​നം ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നും വാ​യ​യു​ടെ അ​ട​ക്കം മൊ​ത്തം ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നും സ​ഹാ​യി​ക്കു​ന്നു.

ന​മ്മു​ടെ ഭ​ക്ഷ​ണ​ത്തി​ലെ നൈ​ട്രേ​റ്റി​നെ (സാ​ധാ​ര​ണ​യാ​യി ഇ​ല​ക്ക​റി​ക​ൾ പോ​ലു​ള്ള​വ​യി​ൽ​നി​ന്ന്) നൈ​ട്രൈ​റ്റാ​ക്കി മാ​റ്റു​ന്ന​താ​ണ് ഈ ​ഓ​റ​ൽ ബാ​ക്ടീ​രി​യ​ക​ൾ​ക്കു​ള്ള പ്ര​ധാ​ന പ​ങ്ക്. ന​മ്മ​ൾ നൈ​ട്രൈ​റ്റ് ച​വ​ച്ചു ക​ഴി​ക്കു​മ്പോ​ൾ ശ​രീ​രം അ​തി​നെ നൈ​ട്രി​ക് ഓ​ക്സൈ​ഡാ​ക്കി മാ​റ്റു​ന്നു. നൈ​ട്രേ​റ്റി​നെ നൈ​ട്രൈ​റ്റും നൈ​ട്രി​ക് ഓ​ക്സൈ​ഡു​മാ​ക്കി മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​ത്തെ എ​ന്റ​റോ​സാ​ലി​വ​റി പാ​ത എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കു​ന്ന​തി​ലും ത​ല​ച്ചോ​റി​ന്റെ​യും പേ​ശി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ലും നൈ​ട്രി​ക് ഓ​ക്സൈ​ഡ് പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, മൗ​ത്‍വാ​ഷ് ഉ​പ​യോ​ഗി​ച്ചാ​ൽ നൈ​ട്രി​ക് ഓ​ക്സൈ​ഡു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ആ​രോ​ഗ്യ​ക​ര​മാ​യ ബാ​ക്ടീ​രി​യ​ക​ളു​ടെ വ​ള​​ർ​ച്ച​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ഇ​താ​ണ് ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

വാ​യ​യി​ലെ ബാ​ക്ടീ​രി​യ​ക​ളു​ടെ സ​ന്തു​ല​നാ​വ​സ്ഥ ത​കി​ടം​മ​റി​ക്കാ​ൻ മൗ​ത്‍വാ​ഷ് കാ​ര​ണ​മാ​കു​മെ​ന്ന് നി​ര​വ​ധി പ​ഠ​ന​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നൈ​ട്രേ​റ്റി​നെ നൈ​ട്രി​ക് ഓ​ക്സൈ​ഡ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന നൈ​ട്രൈ​റ്റാ​ക്കി മാ​റ്റാ​നു​ള്ള ബാ​ക്ടീ​രി​യ​യു​ടെ ക​ഴി​വ് മൗ​ത്‍വാ​ഷ് ന​ശി​പ്പി​ക്കും. ആ​രോ​ഗ്യ​മു​ള്ള 19 പേ​രി​ൽ ന​ട​ത്തി​യ ഒ​രു പ​ഠ​ന​ത്തി​ൽ, ഏ​ഴ് ദി​വ​സം ക്ലോ​ർ​ഹെ​ക്സി​ഡൈ​ൻ മൗ​ത്ത് വാ​ഷ് ഉ​പ​യോ​ഗി​ച്ച​പ്പോ​ൾ ര​ക്ത​സ​മ്മ​ർ​ദ​ത്തി​ൽ ചെ​റി​യ വ​ർ​ധ​ന​യും നൈ​ട്രൈ​റ്റി​ന്റെ അ​ള​വ് കു​റ​യു​ക​യും ചെ​യ്ത​താ​യി തെ​ളി​ഞ്ഞു. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​മു​ള്ള 15 മു​തി​ർ​ന്ന​വ​രി​ൽ ന​ട​ത്തി​യ മ​റ്റൊ​രു പ​രീ​ക്ഷ​ണ​ത്തി​ൽ, മൂ​ന്ന് ദി​വ​സ​ത്തെ ക്ലോ​ർ​ഹെ​ക്സി​ഡൈ​ൻ ഉ​പ​യോ​ഗി​ച്ച​തി​ലൂ​ടെ ര​ക്ത​സ​മ്മ​ർ​ദം കൂ​ടി​യ​താ​യും വ്യ​ക്ത​മാ​യി.

ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ പ​റ​യാ​തെ​പോ​യ ഒ​രു കാ​ര്യം ഇ​വി​ടെ സൂ​ചി​പ്പി​ക്കാം. ക്ലോ​ർ​ഹെ​ക്സി​ഡൈ​ൻ അ​ട​ങ്ങി​യ മൗ​ത്‍വാ​ഷ് ഉ​പ​യോ​ഗി​ച്ച​വ​രി​ലാ​ണ് ഈ ​മാ​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മോ​ണ​രോ​ഗ​മു​ള്ള​വ​രി​ൽ ഹ്ര​സ്വ​കാ​ല ഉ​പ​യോ​ഗ​ത്തി​ന് മാ​ത്രം ശി​പാ​ർ​ശ ചെ​യ്യു​ന്ന ശ​ക്ത​മാ​യ അ​ണു​ബാ​ധ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മൗ​ത്ത് വാ​ഷാ​ണി​ത്. അ​ണു​ബാ​ധ നി​യ​ന്ത്ര​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ക്ലോ​ർ​ഹെ​ക്സി​ഡൈ​ൻ നൈ​ട്രേ​റ്റി​നെ നൈ​ട്രൈ​റ്റാ​ക്കി മാ​റ്റു​ന്ന ബാ​ക്ടീ​രി​യ​യെ ന​ശി​പ്പി​ക്കു​ന്നു​ണ്ട്. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ, മി​ക്ക ആ​ളു​ക​ളും ക​ട​ക​ളി​ൽ​നി​ന്ന് വാ​ങ്ങു​ന്ന മൗ​ത്ത് വാ​ഷു​ക​ൾ, നൈ​ട്രേ​റ്റ്-​നൈ​ട്രൈ​റ്റ് പ​രി​വ​ർ​ത്ത​ന​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​തി​നോ ര​ക്ത​സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ക്കാ​നോ ഇ​ട​വ​രു​ത്തി​ല്ലെ​ന്നാ​ണ് തെ​ളി​വു​ക​ൾ പ​റ​യു​ന്ന​ത്.

Tags:    
News Summary - Do you use mouthwash? If so, be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.