ആരോഗ്യ മന്ത്രി കെ മുരളീധരൻ


ആവശ്യത്തിന് മരുന്നുണ്ട്; പ്രതിസന്ധി ഉണ്ടാക്കുന്നത് മാധ്യമങ്ങൾ: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി ഇല്ലെന്നും ആവശ്യത്തിന് മരുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ. പ്രതിസന്ധി ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും കെ മുരളീധരൻ ആരോപിച്ചു. വകുപ്പ് മന്ത്രി താൻ ആണ്. ചില മരുന്ന് കമ്പനിക്കാർ വടിയും വാളുമായി ഇറങ്ങിയിട്ടുണ്ടെന്നും അത് കണ്ട് പേടിക്കുന്നവൻ അല്ല താനെന്നും മുരളീധരൻ പറഞ്ഞു.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഒന്നും പകർച്ചവ്യാധി ഇപ്പോൾ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സുരേഷ് ഗോപിയുടെ എയിംസ് പരാമർശം അദ്ദേഹത്തിന് കാര്യം അറിയാത്തത് കൊണ്ടാണ്. വല്ലപ്പോഴും കേരളത്തിൽ വന്ന് എന്തെങ്കിലും അന്വേഷിക്കണമെന്നും ചോദ്യത്തിന് മറുപടിയായി മുരളീധരൻ പറഞ്ഞു. വെറുതെ എന്തെങ്കിലും പറഞ്ഞാൽ പോരാ. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകിയതാണ്.

ഏതെങ്കിലും പ്രദേശത്തോട് അദ്ദേഹത്തിന് താല്പര്യം ഉണ്ടെങ്കിൽ അറിയിച്ചാൽ മതിയല്ലോ. സ്ഥലത്തിന്റെ പേരിൽ ഞങ്ങൾക്ക് പ്രശ്നം ഇല്ല. എവിടെ ആണെങ്കിലും, എയിംസ് വന്നാൽ മതി. കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെക്കുറിച്ച് രേഖാമൂലം ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Health Minister K Muraleedharan says there is no medicine crisis in government hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.