ദുബൈ: കുട്ടികളിലെ അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ 'ഗൾഫ് മാധ്യമ'ത്തിന്റെ സഹകരണത്തോടെ സഫയർ നടത്തുന്ന അഭിരുചി പരീക്ഷയുടെ രണ്ടാംഘട്ടം ഒക്ടോബർ 30ന് നടക്കും. ഷാർജ, അബൂദബി എമിറേറ്റുകളിലെ പരീക്ഷയാണ് നടക്കുന്നത്. അൽഐൻ, ദുബൈ എന്നിവിടങ്ങളിൽ നടന്ന ആദ്യഘട്ട പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്കും പങ്കെടുക്കാം.
madhyamam.com/zat എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. പത്താം ക്ലാസുകാർക്കാണ് പ്രവേശനം. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങളിലായിരിക്കും പരീക്ഷ. ദുബൈയിലും അൽഐനിലും നടന്ന ആദ്യഘട്ട പരീക്ഷയിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ഒന്നാം സ്ഥാനം നേടുന്നവർക്ക് 25,00 ദിർഹമാണ് സമ്മാനം. സെന്ററുകളിൽ മുന്നിലെത്തുന്ന നാലുപേർക്ക് 500 ദിർഹം വീതം ലഭിക്കും. ആപ്പിൾ എയർപോഡ്, കമ്പ്യൂട്ടർ, ടാബ്ലെറ്റ്, ബ്ലൂടൂത്ത് സ്പീക്കർ തുടങ്ങിയ സമ്മാനങ്ങളും വിദ്യാർഥികളെ കാത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0569845095 എന്ന നമ്പറിൽ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.