ആയുധങ്ങളുമായി കൈയാങ്കളി: യുവാക്കൾ അറസ്റ്റിൽ

ദുബൈ: ആയുധങ്ങളുമായി സംഘർഷത്തിലേർപ്പെട്ട ഒരു കൂട്ടം യുവാക്കളെ ദുബൈ പൊലീസ്​ അറസ്റ്റു ചെയ്തു. കൂട്ടത്തിലൊരാൾ കയ്യാങ്കളി മൊബൈലിൽ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ്​ ആരോപിച്ചു. സംഘ​ത്തിലുൾപ്പെട്ടവർക്കെതിരെ ശക്​തമായ നിയമ നടപടി സ്വീകരിക്കുമെന്നും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക്​ പ്രതികളെ കൈമാറുമെന്നും പൊലീസ്​ വ്യക്​തമാക്കി. ഇത്തരം മോശം ​പെരുമാറ്റങ്ങളോ സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ സ്മാർട്ട്​ ആപ്ലിക്കേഷനിലെ ‘പൊലീസ്​ ഐ’യിലോ 999 എന്ന കമാൻഡ്​ കൺട്രോൾ സെന്‍റർ നമ്പറിലോ അറിയിക്കാം.

Tags:    
News Summary - Youth arrested for armed robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 02:06 GMT