വി​ഡി​യോ കാ​ണാ​ൻ ക്യൂ ​ആ​ർ കോ​ഡ്​ സ്​​കാ​ൻ ചെ​യ്യു​ക

അറിയാം, യു.എ.ഇയിലെ ചെക്ക്​ നിയമ മാറ്റങ്ങൾ

ക​റ​ൻ​സി പോ​ലെ​ത്ത​ന്നെ നി​ത്യ​ജീ​വി​ത​ത്തി​െൻറ ഭാ​ഗ​മാ​ണ് ചെ​ക്ക്; പ്ര​ത്യേ​കി​ച്ച് പ്ര​വാ​സി​ക​ൾ​ക്ക്. യു.​എ.​ഇ ക​മേ​ഴ്​​സ്യ​ൽ ട്രാ​ൻ​സാ​ക്​​ഷ​ൻ നി​യ​മ​ത്തി​ലെ ചെ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​റി​യ നി​യ​മ​മാ​റ്റ​ങ്ങ​ൾ പോ​ലും പ്ര​വാ​സി​ക​ളെ ബാ​ധി​ക്കാ​റു​ണ്ട്. അ​ടു​ത്തി​ടെ യു.​എ.​ഇ പു​റ​ത്തി​റ​ക്കി​യ ചെ​ക്ക്​ നി​യ​മ മാ​റ്റ​ങ്ങ​ളെ കു​റി​ച്ച്​ അ​റി​യാം. 2022 ജ​നു​വ​രി ര​ണ്ടു​ മു​ത​ലാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴേ സൂ​ക്ഷി​ക്കു​ന്ന​ത്​ ന​ല്ല​താ​ണ്.

പ​രാ​തി​ക്ക്​ അ​തി​വേ​ഗം പ​രി​ഹാ​രം

ഗു​ണ​ഭോ​ക്​​താ​വി​െൻറ പ​രാ​തി വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ്​ പു​തി​യ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത്. നി​ല​വി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി ക്ര​മ​പ്ര​കാ​രം ചെ​ക്കു​കേ​സു​ക​ൾ പൊ​ലീ​സി​ൽ ക്രി​മി​ന​ൽ കേ​സാ​യി ന​ൽ​കു​േ​മ്പാ​ൾ പ്ര​തി​ക​ൾ​ക്ക്​ പ​ത്ത്​ ശ​ത​മാ​നം തു​ക പി​ഴ​യോ (പി​ഴ സ​ർ​ക്കാ​റി​ലേ​ക്ക്​ അ​ട​ക്ക​ണം) ത​ട​വു​ശി​ക്ഷ​യോ ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, പ​രാ​തി​ക്കാ​ര​ന്​ തു​ക ല​ഭി​ക്ക​ണ​മെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ച്ച്​ കോ​ർ​ട്ട്ഫീ​യും ചെ​ക്കും മ​റ്റു രേ​ഖ​ക​ളും ത​ർ​ജ​മ​യ​ട​ക്കം പൂ​ർ​ത്തീ​ക​രി​ക്ക​ണം. പ്രാ​ഥ​മി​ക കോ​ട​തി​യു​ടെ വി​ധി ല​ഭി​ച്ച​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ ക​ക്ഷി​ക​ൾ അ​പ്പീ​ൽ പോ​വു​ക​യും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ശേ​ഷം എ​ക്സി​ക്യൂ​ഷ​ൻ കോ​ട​ത​യി​ൽ വി​ധി ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ നി​യ​മ പ്ര​കാ​രം ചെ​ക്കി​നെ ഒ​രു എ​ക്സി​ക്യൂ​ഷ​ൻ ഡോ​ക്യു​മെൻറാ​യി ക​ണ​ക്കാ​ക്കു​ന്നു. അ​തി​നാ​ൽ, നേ​രി​ട്ട് വി​ധി ന​ട​പ്പാ​ക്കു​ന്ന എ​ക്സി​ക്യൂ​ഷ​ൻ കോ​ട​തി​യെ​യോ സ​മാ​ന​മാ​യ അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളെ​യോ പ​രാ​തി​ക്കാ​ര​ന്​ സ​മീ​പി​ക്കാം. ഇ​തോ​ടെ കാ​ല​താ​മ​സം കൂ​ടാ​തെ ചെ​ക്ക് തു​ക​യും അ​നു​ബ​ന്ധ ന​ഷ്​​ട​ങ്ങ​ളും ഇൗ​ടാ​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​താ​ണ് കാ​ത​ലാ​യ മാ​റ്റം.

അ​ക്കൗ​ണ്ടി​ൽ ഉ​ള്ള തു​ക പി​ൻ​വ​ലി​ക്കാം

നി​ല​വി​ൽ ചെ​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ തു​ക പൂ​ർ​ണ​മാ​യും ബാ​ങ്കി​ൽ ഇ​ല്ലെ​ങ്കി​ൽ ചെ​ക്ക് മ​ട​ങ്ങും. എ​ന്നാ​ൽ, പു​തി​യ നി​യ​മ​പ്ര​കാ​രം ബാ​ങ്കി​ൽ പൂ​ർ​ണ​മാ​യ തു​ക ഇ​ല്ലെ​ങ്കി​ലും ഉ​ള്ള തു​ക ഉ​പ​ഭോ​ക്​​താ​വി​ന്​ ല​ഭി​ക്കും. ബാ​ക്കി തു​ക​ക്ക്​ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാം. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രാ​ൾ​ക്ക് 1,00,000 ദി​ർ​ഹ​മി​െൻറ ചെ​ക്കാ​ണ്​ ല​ഭി​ച്ച​തെ​ന്നി​രി​ക്ക​​ട്ടെ. ബാ​ങ്കി​ൽ അ​ന്വേ​ഷി​ക്കു​േ​മ്പാ​ൾ 80,000 ദി​ർ​ഹം മാ​ത്ര​േ​മ ഉ​ള്ളൂ​വെ​ങ്കി​ലും ഗു​ണ​ഭോ​ക്​​താ​വി​ന്​ ഈ ​തു​ക പി​ൻ​വ​ലി​ക്കാം. ബാ​ക്കി 20,000 ദി​ർ​ഹം ല​ഭി​ക്കാ​നാ​യി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാം.

കൃ​ത്രി​മ​ത്വം കാ​ണി​ച്ചാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി

മ​ന​പ്പൂ​ർ​വം ചെ​ക്കു​ക​ളി​ൽ കൃ​ത്രി​മ​ത്വം കാ​ണി​ക്കു​ക​യോ മ​റ്റൊ​രാ​ളു​ടെ ചെ​ക്കി​ൽ ഒ​പ്പി​ട്ടു ന​ൽ​കു​ക​യോ ചെ​യ്താ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി ഉ​ണ്ടാ​കും.

യാ​ത്ര​വി​ല​ക്കും സ്വ​ത്ത്​ ക​ണ്ടു​കെ​ട്ട​ലും

ഒ​രു എ​ക്സി​ക്യൂ​ട്ട​ഡ് ഡോ​ക്യു​മെൻറാ​യി ക​ണ​ക്കാ​ക്കി എ​ക്സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വി​ധി ന​ട​പ്പാ​ക്കാ​ൻ കൊ​ടു​ക്കു​ന്ന ചെ​ക്കി​നൊ​പ്പം ഗു​ണ​ഭോ​ക്താ​വി​ന് പ്ര​തി​ക്കെ​തി​രെ യാ​ത്ര​വി​ല​ക്ക്, സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ളു​ടെ ക​ണ്ടു​കെ​ട്ട​ൽ എ​ന്നി​വ​ക്കാ​യി പ​രാ​തി ന​ൽ​കാ​ൻ ക​ഴി​യും.

പ​ത്ര​ങ്ങ​ളി​ൽ വി​ധി പ്ര​സി​ദ്ധീ​ക​രി​ക്ക​ണം

പു​തി​യ ശി​ക്ഷാ​ന​ട​പ​ടി​ക്ര​മ​വും പു​തി​യ നി​യ​മ​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു. കോ​ട​തി വി​ധി ര​ണ്ട്​ പ്രാ​ദേ​ശി​ക ന്യൂ​സ്‌ പേ​പ്പ​റി​ലോ ഓ​ൺ​ലൈ​നി​ലോ (ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലും) പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്നും ചെ​ല​വ് പ്ര​തി​യി​ൽ​നി​ന്ന്​ ഈ​ടാ​ക്ക​ണ​മെ​ന്നും നി​യ​മ​ത്തി​ൽ പ​റ​യു​ന്നു. പ്ര​തി​യു​ടെ മേ​ൽ​വി​ലാ​സം, തൊ​ഴി​ൽ, മ​റ്റു പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ അ​ട​ക്ക​മാ​യി​രി​ക്കും പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ

ചെ​ക്ക്​ ന​ൽ​കി​യ​ശേ​ഷം മ​ന​പ്പൂ​ർ​വം ബാ​ങ്കി​ലു​ള്ള തു​ക പി​ൻ​വ​ലി​ക്കു​ക​യോ ഭാ​ഗി​ക​മാ​യി ല​ഭി​ക്കു​ന്ന​ത് ഇ​ല്ലാ​താ​ക്കു​ക​യോ ചെ​ക്കി​ൽ കൃ​ത്രി​മ​ത്വം ന​ട​ത്തു​ക​യോ ചെ​യ്താ​ൽ ചു​രു​ങ്ങി​യ​ത് 20,000 ദി​ർ​ഹം മു​ത​ൽ 100,000 ദി​ർ​ഹം​വ​രെ പി​ഴ​യും ഒ​രു വ​ർ​ഷം ത​ട​വു​ശി​ക്ഷ​യും ല​ഭി​ക്കു​മെ​ന്ന് പു​തി​യ നി​യ​മ​ത്തി​ൽ പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്നു.

ചു​രു​ക്ക​ത്തി​ൽ, ചെ​ക്ക്​ ഇ​ഷ്യൂ ചെ​യ്യു​ന്ന​തി​നു മു​േ​മ്പ ബാ​ങ്കി​ൽ കാ​ഷ് ഉ​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ക​യും നി​യ​മ​വ്യ​വ​സ്ഥ​ക​ൾ മ​ന​സ്സി​ലാ​ക്കി രാ​ജ്യ​ത്തി​െൻറ നി​യ​മാ​നു​സൃ​ത കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​തു​മാ​ണ്. ഫൈ​ൻ അ​ട​ച്ച്​ ചെ​ക്കി​െൻറ നി​യ​മ​പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന്​ മു​ക്തി നേ​ടാ​മെ​ന്ന ധാ​ര​ണ​ക്ക്​​ മാ​റ്റം​വ​രു​ത്തി യു.​എ.​ഇ​യു​ടെ വാ​ണി​ജ്യ-​വ്യ​വ​സാ​യ മേ​ഖ​ല​യെ മെ​ച്ച​പ്പെ​ടു​ത്താ​ൽ നി​യ​മം ഉ​പ​ക​രി​ക്കും.

അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി,
ദു​ബൈ (യൂ​നി​വേ​ഴ്​​സ​ൽ ലീ​ഗ​ൽ അ​സോ​സി​യേ​റ്റ്​​സ്, യു.​എ.​ഇ)
advocatedubai@gmail.com 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.