ദാനവർഷത്തിൽ സൗജന്യ നിയമ സഹായ ക്ലിനിക്ക്​ ഒരുങ്ങുന്നു

ദുബൈ: വക്കീലി​​െൻറ സഹായം തേടണം, പക്ഷെ ഫീസു നൽകാൻ പണമില്ല- ഇത്തരമ അവസ്​ഥയിലുള്ള ആരെയെങ്കിലും അറിയുമോ^എങ്കിൽ അവരോട്​ ദുബൈ ലാൻറ്​ ഡിപ്പാർട്ട്​മ​െൻറ്​ സംഘടിപ്പിക്കുന്ന സൗജന്യ ലീഗൽ ക്ലിനിക്കിൽ നിർബന്ധമായും പങ്കുചേരാൻ പറയുക. ഇൗ മാസം 17നാണ്​ ബി.എസ്​.എ അഹ്​മദ്​ ബിൻ ഹിസീം അസോസിയേറ്റ്​സുമായി ചേർന്ന്​ നിയമ ക്ലിനിക്​ നടത്തുന്നത്​. 

വിവിധ നിയമ മേഖലകളിൽ വിദഗ്​ധരായ 25 അഭിഭാഷകരാണ്​ ഉപദേശം നൽകാനെത്തുക. ദാന വർഷ പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ അഭിഭാഷകർ സൗജന്യ സേവനം നൽകുന്നത്​. രാവിലെ എട്ടു മുതൽ ഉച്ചക്ക്​ രണ്ടു മണി വരെ തുടരുന്ന പരിപാടിയിൽ സേവനം ലഭിക്കാൻ മുൻകൂർ രജിസ്​ട്രേഷൻ ആവശ്യമില്ല. എന്നാൽ ആവശ്യമായ രേഖകളെല്ലാം കൂടെ കരുതണം, കഴിയുന്നത്ര നേരത്തേ ദുബൈ ലാൻറ്​ ഡിപ്പാർട്ട്​മ​െൻറ്​ ഒഫീസിൽ എത്തുകയും വേണം. 

റിയൽ എസ്​റ്റേറ്റ്​, നിർമാണ മേഖല, കമ്പനികൾ, വാറ്റ്​, തൊഴിൽ കേസുകൾ, കുടുംബ കേസുകൾ, വ്യക്​തിഗത കേസുകൾ തുടങ്ങിയവയെല്ലാം ഉന്നയിക്കാം. 17 വർഷമായി വിജയകരമായി സേവനം നടത്തുന്ന സ്​ഥാപനം നാടിനും നാട്ടുകാർക്കും വേണ്ടി തങ്ങളുടെ സമയവും അനുഭവങ്ങളും വിനിയോഗിക്കുകയാണെന്ന്​ ബി.എസ്​.എ മുഖ്യ പാർട്​ണർ ഡോ. അഹ്​മദ്​ ബിൻ ഹിസീം പറഞ്ഞു. പല ആളുകൾക്കും ഒരു അഭിഭാഷകനെ സമീപിക്കാനുള്ള സാമ്പത്തിക അവസ്​ഥ ഇല്ലാത്ത സാഹചര്യമുണ്ട്​. അഞ്ചു ലക്ഷം ദിർഹം പ്രതിഫലം ലഭിക്കാവുന്ന 150 മണിക്കൂർ നിയമ സേവനമാണ്​ 25 അഭിഭാഷകർ ചേർന്ന്​ സൗജന്യമായി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - year of giving-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.