അബൂദബി: ലോകത്തെ ഏറ്റവും സുരക്ഷിതമായ എയര്‍ലൈന്‍ കമ്പനികളില്‍ രണ്ടെണ്ണം യു.എ.ഇയിൽ.എമിറേറ്റ്സ് എയര്‍ലൈനും ഇത്തിഹാദ് എയര്‍വേസുമാണ് പട്ടികയിൽ ഇടംനേടിയത്.
ഇത്തിഹാദ് എയര്‍വേസിന്റെ ആസ്ഥാനം അബൂദബിയും എമിറേറ്റ്സിന്റേത് ദുബൈയിലുമാണ്. ഗൾഫിലെ മൂന്ന് കമ്പനികളാണ് പട്ടികയിലുള്ളത്.
ഖത്തറിലെ ഖത്തര്‍ എയര്‍വേസാണ് മറ്റൊന്ന്. എയര്‍ലൈന്‍ സുരക്ഷ-ഉല്പന്ന റേറ്റിങ് അവലോകന വെബ്സൈറ്റായ എയര്‍ലൈന്‍ റേറ്റിങ്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
25 എയര്‍ലൈനുകളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ എയര്‍ ന്യൂസിലന്‍ഡാണ് ഒന്നാമത്. നാലാം സ്ഥാനത്ത് ഇത്തിഹാദും ആറാം സ്ഥാനത്ത് എമിറേറ്റ്സുമാണ്. ഖത്തര്‍ അഞ്ചാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.