ദുബൈ: ലോക പൊലീസ് ഉച്ചകോടി അവാർഡ് 2024ന് നാമനിർദേശം ക്ഷണിക്കുന്നതായി എക്സിക്യൂട്ടിവ് ഓഫിസ് അറിയിച്ചു. മാർച്ച് അഞ്ചുമുതൽ ഏഴുവരെ ദുബൈയിൽ വെച്ചാണ് ഉച്ചകോടി നടക്കുന്നത്. പത്ത് വിഭാഗങ്ങളിലായാണ് പുരസ്കാരം സമ്മാനിക്കുക. നിരവധി വെല്ലുവിളികളുണ്ടായിട്ടും ആഗോള, പ്രാദേശിക സമൂഹങ്ങളുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സ്വന്തം ജീവിതം സമർപ്പിച്ചവരെ ആദരിക്കുന്നതിനാണ് അവാർഡ് നൽകുന്നത്.
ഈ വർഷം മൂന്ന് വിഭാഗങ്ങൾ കൂടി ചേർത്താണ് 10 വിഭാഗങ്ങളിലായി അവാർഡ് വ്യാപിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനൽ അന്വേഷണ മികവ്, മയക്കുമരുന്ന് വിരുദ്ധ പ്രോഗ്രാം, ഫോറൻസിക് സയൻസ്, നൂതന പൊലീസ് സേന, റോഡ് സുരക്ഷ, മികച്ച പൊലീസ് ആപ് ഓഫ് ദി ഇയർ, കസ്റ്റർമർ സർവിസ്, ഇൻസ്പയറിങ് ഫീമെയിൽ ഓഫിസർ, പീപ്ൾ ഓഫ് ഡിറ്റർമിനേഷൻ എക്സലൻസ്, മികച്ച പരോപകാരി എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്.
നവംബർ രണ്ടാണ് നാമനിർദേശം സ്വീകരിക്കുന്ന അവസാന തീയതി. ലോക പൊലീസ് ഉച്ചകോടിയുടെ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. മൂന്ന് ദിവസമായി നടക്കുന്ന ഉച്ചകോടിയിൽ ലോക രാജ്യങ്ങളിൽനിന്നായി നൂറിലധികം ഉയർന്ന പൊലീസ് മേധാവികൾ പങ്കെടുക്കും.140 സെഷനുകളിലായി സുപ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടക്കും. 109 രാജ്യങ്ങളിൽ നിന്നുള്ള പ്രഭാഷകരും വിദഗ്ധരും പരിപാടിയിൽ സംസാരിക്കും. 170 പ്രദർശകരും ഉച്ചകോടിയിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.