വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ല്യു.എം.എഫ്) അബൂദബി സ്റ്റേറ്റ് കൗണ്‍സില്‍ സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ പങ്കെടുത്തവര്‍
അബൂദബി: വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ല്യു.എം.എഫ്) അബൂദബി സ്റ്റേറ്റ് കൗണ്‍സില്‍ ‘ഡബ്ല്യു.എം.എഫ് ഫാമിലി മീറ്റ് 2025’ അല്‍ മുസൂണ്‍ പ്രോമനേഡ് പാര്‍ക്കില്‍ സംഘടിപ്പിച്ചു. സംഗീതം, നൃത്തം, ഗെയിമുകള്‍, കുട്ടികളുടെ വിനോദങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ പ്രവാസി വെല്‍ഫെയര്‍ ഫോറം കോഓഡിനേറ്റര്‍ ഏലിയാസ് ഐസക് ഉദ്ഘാടനം നിര്‍വഹിച്ചു.
അബൂദബി സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുല്‍ വാഹിബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ഷീബ അനില്‍, മിഡിലീസ്റ്റ് വൈസ് പ്രസിഡന്റ് ഷിജി മാത്യു, നാഷനല്‍ കൗണ്‍സില്‍ പ്രസിഡന്റ് സിയാദ് കൊടുങ്ങല്ലൂര്‍, നാഷനല്‍ വൈസ് പ്രസിഡന്റ് ഷാജുമോന്‍ പുലാക്കല്‍, നാഷനല്‍ കൗണ്‍സില്‍ അംഗം പി.എം അബ്ദുറഹിമാന്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സി.വി.വി ഫത്താഹ്, ജിഷ ഷാജി, ഷാഫി സി.വി, ജോ. സെക്രട്ടറി അനീഷ് യോഹന്നാന്, റാഷിദ് ഹമീദ്, ട്രഷറര്‍ ഷെറിന് അഷ്റഫ് എന്നിവർ സംസാരിച്ചു. ഡബ്ല്യു.എം.എഫ് അബൂദബി സ്റ്റേറ്റ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്ന ഡോ. ധനലക്ഷ്മിയെ യോഗം അനുസ്മരിച്ചു. ഇവന്റ് ഫോറം കോഓഡിനേറ്റര്‍ സബീന അബ്ദുല്‍ കരീം ചടങ്ങുകള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.