എ.ജെ.പി.എസ് നബിദിന ആഘോഷ-ഓണസദ്യ പരിപാടിയിൽ പങ്കെടുത്തവർ
ദുബൈ: യു.എ.ഇയിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ ആലപ്പുഴ ജില്ല പ്രവാസി സമാജത്തിന്‍റെ (എ.ജെ.പി.എസ്) ആഭിമുഖ്യത്തിൽ നബിദിന ആഘോഷവും വിഭവസമൃദ്ധമായ ഓണസദ്യയും സംയുക്തമായി സംഘടിപ്പിച്ചു. മതസൗഹാർദത്തിന്‍റെയും മാനവികതയുടെയും സന്ദേശം വിളിച്ചോതിയ പരിപാടിയിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു. പ്രവാചകൻ മുഹമ്മദ് നബിയുടെ കാരുണ്യത്തിന്റെ സന്ദേശവും മാവേലി മന്നന്‍റെ സമത്വത്തിന്‍റെ സ്മരണകളും ഒത്തുചേർന്ന വേദി പ്രവാസലോകത്ത് വേറിട്ടൊരു അനുഭവമായി മാറി.
പരിപാടിയുടെ ഭാഗമായി അംഗങ്ങൾക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. സമാജം ഭാരവാഹികളുടെയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി. എ.ജെ.പി.എസ് പ്രസിഡന്‍റ് ഇർഷാദ് സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.
സഹീർ അറക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേഷ് ഉത്തമൻ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സാബു അലിയാർ, ചീഫ് കോഓഡിനേറ്റർ രഞ്ജുരാജ് വലിയകുളങ്ങര, വനിതാ വിങ് കൺവീനർ ശ്രീകല രഞ്ജു, സജിന നൂറനാട്, ശരത് കായംകുളം, ഷാനവാസ് ആലപ്പുഴ, ടിന്‍റോ ജേക്കബ്, റോജി ചെറിയാൻ, നൗഷാദ് അമ്പലപ്പുഴ, ചന്ദ്രജിത് കായംകുളം, റഹീസ് കാർത്തികപ്പള്ളി, മുബിൻ കൊല്ലുകടവ്, ദിലീപ് മാവേലിക്കര, സജി സദാനന്ദൻ, അജി പ്രസാദ്, കുട്ടൻ, റെനി റോജി, അനീഷാ സാബു, ഷെർമി റഹീസ്, സന്ധ്യ ദിലീപ് , നഹാസ് ഇബ്രാഹിം, ജ്യോതി, റോമർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.